city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യാത്രക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച് പ്രൈവറ്റ് ഓട്ടോ ഡ്രൈവര്‍; സിസിടിവി ദൃശ്യം ലഭിച്ചു, ഓട്ടോ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതം, യുവതിയുടെ നില ഗുരുതരമായി തുടരുന്നു

ചെറുവത്തൂര്‍: (www.kasargodvartha.com 25.11.2017) യാത്രക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച് പ്രൈവറ്റ് ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജിതം. ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിയുടെ നില ഗുരുതരമായി തുടരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഓട്ടോ കണ്ടെത്താനായി ചന്തേര പോലീസ് അന്വേഷണം നടത്തിവരികയാണ്.

പിലിക്കോട് എക്കച്ചിയിലെ എ വി സന്തോഷ്‌കുമാറിന്റെ ഭാര്യ ടി വി സവിത(28)യ്ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ദേശീയപാതയില്‍ സി പി എം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിനടുത്താണ് സംഭവം. മകള്‍ പഠിക്കുന്ന ചന്തേരയിലെ വിദ്യാലയത്തില്‍ പിടിഎ യോഗത്തിലെത്തുന്നതിനായി പുറപ്പെട്ടതാണ് സവിത. ചെറുവത്തൂര്‍ ഭാഗത്തുനിന്ന് കാലിക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ തോട്ടം ഗേറ്റിന് സമീപത്തുനിന്നാണ് കയറിയത്. റിക്ഷ അല്പം മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവര്‍ മോശമായി സംസാരിക്കാന്‍ തുടങ്ങി.

യാത്രക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച് പ്രൈവറ്റ് ഓട്ടോ ഡ്രൈവര്‍; സിസിടിവി ദൃശ്യം ലഭിച്ചു, ഓട്ടോ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതം, യുവതിയുടെ നില ഗുരുതരമായി തുടരുന്നു

നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വേഗം കൂട്ടുകയായിരുന്നു. ഇതോടെ ഭയന്ന് പുറത്തേക്കുചാടി. തലയിടിച്ച് റോഡിലേക്കുവീണ സവിതയ്ക്ക് സാരമായി പരിക്കേറ്റു. ഓട്ടോറിക്ഷ നിര്‍ത്താതെ പോയി. അവശനിലയില്‍ റോഡില്‍ക്കിടന്ന ഇവരെ അതുവഴിവന്ന കാര്‍ യാത്രക്കാര്‍ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Keywords:  Kerala, Cheruvathur, news, Injured, Auto Driver, Molestation-attempt, Investigation, Police, Women critically injured after fall from auto rickshaw  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia