Robbery | 'കടയിലെ ജീവനക്കാരിയുടെ മുഖത്ത് സ്‌പ്രേയടിച്ച് മാല തട്ടിയെടുത്തു'; പ്രതിയെ പരിസരവാസികൾ പിടികൂടി പൊലീസിൽ ഏൽപിച്ചു
Mar 11, 2024, 20:13 IST
ബന്തടുക്ക: (KasargodVartha) ആയുർവേദ മരുന്ന് വാങ്ങാനെന്ന വ്യാജേന കടയിലെത്തി ജീവനക്കാരിയുടെ മുഖത്ത് സ്‌പ്രേയടിച്ച് മാല തട്ടിയെടുത്തതായി പരാതി. കഴുത്ത് ഞെരിച്ചതായും ആരോപണമുണ്ട്. ശേഷം സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പരിസരവാസികൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരിപ്രസാദ് (59) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബന്തടുക്ക പടുപ്പിൽ മരുന്ന് കട നടത്തുന്ന പടുപ്പ് കുന്നുംപുറത്തെ പാർഥൻ്റെ ഭാര്യ തങ്കമ്മയുടെ (79) കഴുത്തിൽ നിന്നാണ് ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല തട്ടിയെടുത്തത്. അഞ്ച് മാസം മുൻപും ഇവരുടെ സ്വർണാഭരണം സമാന രീതിയിൽ തട്ടിയെടുത്ത സംഭവമുണ്ടായിരുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Woman's gold chain snatched.