city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Online Scam | ഗൂഗിള്‍ സെര്‍ച് ചെയ്ത് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് അപോയിന്‍മെന്റിന് വിളിച്ച യുവതി തട്ടിപ്പിനിരയായ സംഭവം; ശ്രദ്ധിക്കുക, ഇങ്ങനെയും നിങ്ങള്‍ വഞ്ചിക്കപ്പെടാമെന്ന മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്

കണ്ണൂര്‍: (Kasargodvartha) മംഗ്ളൂറിലുളള ആശുപത്രിയില്‍ അപോയിന്‍മെന്റിന് വേണ്ടി ഗൂഗിളില്‍ സെര്‍ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്.

ആശുപത്രി, മറ്റ് സ്ഥാപനങ്ങളുടെ നമ്പറോ, കസ്റ്റമര്‍ കെയര്‍ നമ്പറോ ഗൂഗിള്‍ സെര്‍ച് ചെയ്ത് വിളിക്കുകയാണെങ്കില്‍ അതിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നത് ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ അജ്ഞാത നമ്പറില്‍ നിന്ന് ലിങ്കില്‍ കയറി പണം അടക്കാന്‍ ആവശ്യപ്പടുകയാണെങ്കില്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ ഉടന്‍ 1930 എന്ന പൊലീസ് സൈബര്‍ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടണമെന്നും സൈബര്‍ പൊലീസ് അറിയിച്ചു.

ഗൂഗിളില്‍ സെര്‍ച് ചെയ്തപ്പോള്‍ ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോഴാണ് ഏച്ചൂര്‍ സ്വദേശിയായ യുവതി തട്ടിപ്പിനിരയായത്. വിളിച്ച നമ്പറില്‍നിന്ന് യുവതിയുടെ വാട്സ് ആപില്‍ രോഗിയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതോടൊപ്പം 10 രൂപ അടക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരി പറഞ്ഞു.

തുടര്‍ന്ന് യുവതി അതില്‍ രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തി അയച്ചു കൊടുക്കുകയും അയച്ചു തന്ന ലിങ്കില്‍ കയറി പണം അടക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് അകൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്. താന്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലായ യുവതി തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Online Scam | ഗൂഗിള്‍ സെര്‍ച് ചെയ്ത് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് അപോയിന്‍മെന്റിന് വിളിച്ച യുവതി തട്ടിപ്പിനിരയായ സംഭവം; ശ്രദ്ധിക്കുക, ഇങ്ങനെയും നിങ്ങള്‍ വഞ്ചിക്കപ്പെടാമെന്ന മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്



Keywords: News, Kerala, Kerala-News, Kannur-News, Mangalore-News, Top-Headlines, Cyber Crime, Cyber Police, Online Scam, Fraud, Woman, Complaint, Hospital, Search, Google, Mangalore Hospital, Lost, One Lakh, Police, Kannur News, Woman who searched Google and called at Mangalore hospital lost Rs. one lakh through online fraud.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia