city-gold-ad-for-blogger

Investigation | ഭര്‍ത്താവുമായുള്ള കുടുംബ കലഹം കുഞ്ഞിനെ കൊല്ലുന്നതിന് കാരണമായെന്ന് യുവതി; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി; വിവാഹം കഴിഞ്ഞത് ഒന്നരവര്‍ഷം മുമ്പ്

ഉപ്പള: (www.kasargodvartha.com) ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ചെളിയില്‍ മുക്കിക്കൊന്നതായുള്ള സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പള മുളിഞ്ചയിലെ വയലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാവായ സുമംഗലയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കൂലിപ്പണിക്കാരനായ സത്യനാരായണനാണ് ഭര്‍ത്താവ്.
     
Investigation | ഭര്‍ത്താവുമായുള്ള കുടുംബ കലഹം കുഞ്ഞിനെ കൊല്ലുന്നതിന് കാരണമായെന്ന് യുവതി; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി; വിവാഹം കഴിഞ്ഞത് ഒന്നരവര്‍ഷം മുമ്പ്

ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ഭാര്യ - ഭര്‍ത്താക്കന്മാര്‍ തമ്മില്‍ കുടുംബ പ്രശ്നം നിലനിന്നിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവുമായുള്ള കുടുംബ കലഹം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.


പ്രസവശേഷം ചില സ്ത്രീകളില്‍ ഉണ്ടാകുന്ന മാനസിക തളര്‍ച്ച കുഞ്ഞിനെ ഉപദ്രവിക്കുകയെന്ന പ്രവണതയിലേക്ക് നയിക്കാറുണ്ടെന്ന് മാനസിക രോഗ വിദഗ്ധര്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ സാന്ത്വനം ഇല്ലാതിരിക്കുമ്പോഴാണ് ഇത്തരം വിഷാദം സ്ത്രീകളില്‍ ഉണ്ടാകുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. വീടിന് അല്‍പം ദൂരെയുള്ള വയലിലേക്ക് കുഞ്ഞിനേയും കൊണ്ടുപോയ യുവതി അവിടെവച്ച് കുഞ്ഞിനെ ചെളിയില്‍ മുക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
     
Investigation | ഭര്‍ത്താവുമായുള്ള കുടുംബ കലഹം കുഞ്ഞിനെ കൊല്ലുന്നതിന് കാരണമായെന്ന് യുവതി; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി; വിവാഹം കഴിഞ്ഞത് ഒന്നരവര്‍ഷം മുമ്പ്

യുവതിയെയും കുഞ്ഞിനേയും കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നനിടെയാണ് യുവതിയെ വയലിന് സമീപം കണ്ടെത്തിയത്. കുഞ്ഞിനെ പറ്റി ചോടിച്ചപ്പോഴാണ് ചെളിയില്‍ ഉണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞത്. അവര്‍ ഉടന്‍ പുറത്തെടുത്ത് മംഗല്‍പാടി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം സിഐ ടിപി രജീഷ് വീട്ടിലെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Murder, Crime, Manjeswram, Police FIR, Kerala News, Kasaragod News, Malayalam News, Crime News, Murder News, Woman said that family dispute is reason for killing child.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia