city-gold-ad-for-blogger

സ്വന്തം കുഴിച്ച കിണറില്‍ വീണ് വയോധികയ്ക്ക് നട്ടെല്ലിന് പരിക്ക്; പുറത്തെടുത്തത് ഫയര്‍ഫോഴ്‌സ് സംഘം

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2018) സ്വന്തം കുഴിച്ച കിണറില്‍ വീണ് വയോധികയ്ക്ക് നട്ടെല്ലിന് പരിക്കേറ്റു. വിവരമരിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് വയോധികയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനങ്ങാട് കാഞ്ഞിരപ്പൊയിലിലെ കാരിച്ചി (75) യ്ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

30 അടി താഴ്ചയുള്ള ഉപയോഗ ശ്യൂനമായ കിണറിലാണ് ഇവര്‍ അബദ്ധത്തില്‍ വീണത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട്ടു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സേന തടിപ്പലകയില്‍ സ്‌ട്രെച്ചര്‍ കെട്ടി വലയുപയോഗിച്ച് മുകളിലെത്തിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ സി.പി രാജേഷ്, സേനാംഗങ്ങളായ സന്തോഷ് കുമാര്‍, ഉണ്ണി, മനു, ഫയര്‍മാന്‍ ഡ്രൈവര്‍ ജയരാജ്, ഹോം ഗാര്‍ഡുമാരായ സുധാകരന്‍, സന്തോഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Photo: File
സ്വന്തം കുഴിച്ച കിണറില്‍ വീണ് വയോധികയ്ക്ക് നട്ടെല്ലിന് പരിക്ക്; പുറത്തെടുത്തത് ഫയര്‍ഫോഴ്‌സ് സംഘം


Keywords:  Kasaragod, Kerala, news, Kanhangad, Injured, Well, Woman injured after fallen to well
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia