city-gold-ad-for-blogger

വീട്ടമ്മയെ കിണറിൻ്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി

അമ്പലത്തറ: (www.kasargodvartha.com 09.02.2022) വീട്ടമ്മയെ കിണറിൻ്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലത്തറ മീതോത്തെ ബാലകൃഷ്ണന്റെ ഭാര്യ ഗൗരി (50) ആണ് മരിച്ചത്. ബുധനാഴ്ച പുലർചെ വീടിന് അടുത്തുള്ള കിണറിന്റെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
  
വീട്ടമ്മയെ കിണറിൻ്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി



ഇവരുടെ മക്കൾ രണ്ടുപേരും മരുമക്കളും കുടുംബമായി വിദേശത്താണ്. ഗൗരിയും ഭർത്താവ് ബാലകൃഷ്ണനും മാത്രമാണ് വീട്ടിൽ ഉള്ളത്. മൂത്തമകൾ നിഷയും ഭർത്താവ് അനീഷും സൗത് ആഫ്രികയിലും രണ്ടാമത്തെ മകൾ ഗ്രീഷ്മയും ഭർത്താവ് സന്ദീപും ജർമനിയിലുമാണുള്ളത്.

ഒറ്റപ്പെടലിൻ്റെ വേദന ഗൗരിയെ അലട്ടിയിരുന്നതായി പറയുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റ് മോർടെം നടത്തും.


Keywords:  Kerala, Kasaragod, Ambalathara,Death,Women, Postmortem,Top-Headlines, Woman found dead in well

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia