city-gold-ad-for-blogger

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മരണ വിവരമറിഞ്ഞത് ദര്‍സില്‍ പഠിക്കുന്ന മകന്‍ വീട്ടിലെത്തിയപ്പോള്‍

കുമ്പള: (www.kasargodvartha.com 12.08.2017) വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ എ.കെ.ജി നഗറിലെ ആഇശ (52)യെയാണ് ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ ഏകമകന്‍ മുഹമ്മദ് ബാസിത്ത് (19) ദര്‍സ് വിദ്യാര്‍ത്ഥിയാണ്. ഒരാഴ്ച കഴിഞ്ഞ് മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കല്യാണവീടുകളിലും മറ്റും ജോലിക്ക് പോകാറുള്ള ആഇശ ജോലിക്ക് പോയതായിരിക്കുമെന്ന് കരുതി പരിസരവാസികള്‍ ആരും അന്വേഷിച്ചിരുന്നില്ല. മകന്‍ തിരിച്ചെത്തിയതോടെയാണ് ആഇശയുടെ മരണം പുറംലോകമറിഞ്ഞത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ മറ്റു സംശയങ്ങളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മരണ വിവരമറിഞ്ഞത് ദര്‍സില്‍ പഠിക്കുന്ന മകന്‍ വീട്ടിലെത്തിയപ്പോള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Police, Deadbody, House, Kumbala, puthige, Ayisha,Woman found dead in house
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SN
Web Desk SN

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia