ചെറുവത്തൂരില്‍ നിന്നും സീമ മുങ്ങിയത് ഒന്നരക്കോടിയുടെ മുതലുമായി; കൊലക്കേസിലും പ്രതിയെന്ന് സൂചന
Nov 21, 2015, 21:31 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21/11/2015) ചെറുവത്തൂരിലെ ഭാരത് ഗ്യാസ് ഏജന്‍സി ഉടമ രാജേഷിന്റെ ഭാര്യ പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ സീമ (36) ചെറുവത്തൂരില്‍ നിന്നും മുങ്ങിയത് ഭര്‍ത്താവിന്റെ ഒന്നരക്കോടിയുടെ മുതലുമായി. സീമയ്ക്കെതിരെ രാജേഷിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഓണ്‍ലൈന്‍ വഴി പ്രണയിച്ച് വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമായി മുങ്ങി
നാലോളം വിവാഹം കഴിച്ച സീമയും ഇതു മറച്ചുവെച്ച് 2012ല്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഭാരത് ഗ്യാസ് ഏജന്‍സി ഉടമ രാജേഷിനെ വിവാഹം കഴിക്കുകയായിരുന്നു. രാജേഷിന്റെ ആദ്യ ഭാര്യ ഏതാനും വര്‍ഷം മുമ്പ് കിണറ്റില്‍ വീണ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് പത്തനംതിട്ട തിരുവല്ലയിലെ സീമയെ രണ്ടാം വിവാഹം കഴിച്ചത്.
തിരുവല്ലയിലെ ഒരു കൗണ്‍സിലറില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി സീമ അവിടെ നിന്നും താല്‍ക്കാലികമായി മാറിയിരുന്നു. ഇതിനിടയിലാണ് രാജേഷുമായുള്ള വിവാഹം നടക്കുന്നതും, പിന്നീട് ചെറുവത്തൂരിലെത്തുകയും ചെയ്യുന്നത്. അതിനിടെ തന്റെ മുന്‍കാല തട്ടിപ്പുകള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സീമ ഇതില്‍ നിന്നും എല്ലാവരുടെയും ശ്രദ്ധതിരിക്കാന്‍ സന്നദ്ധ സംഘടനകളെയും ക്ലബ്ബുകളെയും രാഷ്ട്രീയക്കാരെയും പണം വാരിക്കോരി ചിലവഴിച്ച് കയ്യിലെടുത്തു.
ഇതിനിടയില്‍ രാജേഷിന്റെ ചെറുവത്തൂരിലുള്ള 75 സെന്റ് സ്ഥലം ദാനാധാരമായി എഴുതി വാങ്ങുകയും ചെയ്തിരുന്നു. ഈ സ്ഥലം പണയപ്പെടുത്തി ധനകാര്യ സ്ഥാപനത്തില്‍ നിന്നും സീമ ലക്ഷങ്ങള്‍ വായ്പയെടുത്തതായും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. രാജേഷിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും ഉള്‍പെടെ ഒന്നരക്കോടിയുടെ മുതലുമായി നാടകീയമായാണ് സീമ മുങ്ങിയത്.
പോലീസ് അന്വേഷണത്തില്‍ സീമയ്ക്കെതിരെ തട്ടിപ്പ് കേസുകള്‍ക്ക് പുറമെ രണ്ട് കൊലക്കേസുമായി ബന്ധമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. വിവാഹ തട്ടിപ്പ് തന്നെയാണ് പലയിടത്തും സീമ നടത്തിവന്നിരുന്നതെന്നും വിവരമുണ്ട്. +Kasaragod Vartha
Related News:
Keywords : Cheruvathur, Kasaragod, Kerala, Accuse, Woman, Wife, Complaint, Investigation, Marriage, Husband, Seema, Rajesh, Woman disappears with amount worth 1.5 cr.