city-gold-ad-for-blogger
Aster MIMS 10/10/2023

ഓണ്‍ലൈന്‍ വഴി പ്രണയിച്ച് വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമായി മുങ്ങി

ചെറുവത്തൂര്‍: (www.kasargodvartha.com 21/11/2015) ഓണ്‍ലൈന്‍ വഴി പ്രണയിച്ച് വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ ലക്ഷങ്ങള്‍ വരുന്ന പണവും സ്വര്‍ണങ്ങളുമായി മുങ്ങി. ചെറുവത്തൂരില്‍ ഭാരത് ഗ്യാസ് ഏജന്‍സി സ്ഥാപനം നടത്തുന്ന രാജേഷിന്റെ രണ്ടാം ഭാര്യയായ സീമ (36) ആണ് സ്ഥലം വിട്ടത്. രാജേഷിന്റെ ആദ്യ ഭാര്യ കിണറ്റില്‍വീണ് മരിച്ചതിനെതുടര്‍ന്നാണ് യുവാവ് രണ്ടാംവിവാഹം ചെയ്തത്.

ഓണ്‍ലൈന്‍വഴിയാണ് സീമയെ രാജേഷ് പരിജയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ 2013 മെയ് മാസത്തില്‍ ഇവര്‍ വിവാഹിതരാവുകയും ചെയ്തു. രാജേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം കൊല്ലം ജില്ലയിലെ തിരുവല്ലയിലാണ് നടന്നത്. തുടക്കത്തില്‍ ഇരുവരും നല്ല ദാമ്പത്യജീവിതം നയിച്ചിരുന്നുവെങ്കിലും പിന്നീട് ചിലപ്രശ്‌നങ്ങളുടെ പേരില്‍ മാനസികമായി അകലുകയായിരുന്നു.

ചെറുവത്തൂരില്‍ രാജേഷിന്റെ പേരിലുണ്ടായിരുന്ന 75 സെന്റ് ഭൂമി സീമയുടെ പേരില്‍ ദാനാധാരമായി എഴുതിക്കൊടുത്തിരുന്നു. വിവാഹശേഷം സീമയെകുറിച്ചുള്ള ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞതോടെയാണ് ഇവരുടെ ദാമ്പത്യത്തില്‍ ഉരസല്‍ തുടങ്ങിയത്. സീമ മൂമ്പ് നാല്തവണ വിവാഹിതയായിരുന്നുവെന്നും ഈ ബന്ധങ്ങളെല്ലാം വേര്‍പെടുത്തിയാണ് ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് സീമ താനുമായുള്ള വിവാഹം നടന്നതെന്നും ബോധ്യപ്പെട്ട രാജേഷ് മാനസികമായി തളരുകയായിരുന്നു.

കഴിഞ്ഞദിവസം രാജേഷിനേയും ആദ്യഭാര്യയിലുള്ള രണ്ട് കുട്ടികളെയും തനിച്ചാക്കി സീമ നാട്‌വിടുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണാഭരണങ്ങളും പണവും കൊണ്ടുപോവുകയായിരുന്നു. രാജേഷിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ സീമ തിരുവല്ലയിലുള്ളതായി സൂചനലഭിച്ചിട്ടുണ്ട്.  +Kasaragod Vartha
ഓണ്‍ലൈന്‍ വഴി പ്രണയിച്ച് വിവാഹിതയായ യുവതി ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമായി മുങ്ങി

Keywords: Kasaragod, Kerala, Cheruvathur, Woman, Escaped, Marriage, Gold, Housewife, Housewife absconding with gold

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL