city-gold-ad-for-blogger

Obituary | പ്രസവിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്‌ ചെയ്യാനിരിക്കെ യുവതി മരിച്ചു; കുഞ്ഞ് സുഖമായിരിക്കുന്നു

മഞ്ചേശ്വരം: (KasargodVartha) പ്രസവിച്ച് ഡിസ്ചാർജ്‌ ചെയ്യാനിരിക്കെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് യുവതി മരിച്ചു. മഞ്ചേശ്വരം അയാർകട്ടെ കീർത്തേശ്വരയിലെ കൂലിത്തൊഴിലാളി അജയകുമാറിന്റെ ഭാര്യ നവ്യശ്രീ (26) ആണ് മരിച്ചത്. യുവതിയുടെ ആദ്യപ്രസവമായിരുന്നു.

Obituary | പ്രസവിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്‌ ചെയ്യാനിരിക്കെ യുവതി മരിച്ചു; കുഞ്ഞ് സുഖമായിരിക്കുന്നു

ഒരാഴ്ച മുമ്പാണ് യുവതിയെ പ്രസവത്തിനായി മംഗ്ളൂറിലെ ഗവ. ലേഡി ഘോഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദനയില്ലാത്തതിനാൽ വേദനയ്ക്കുള്ള കുത്തിവെപ്പ് നൽകിയിരുന്നു. സുഖപ്രസവത്തിനുള്ള സാധ്യത ഇല്ലാതായതോടെ സിസേറിയനിലൂടെ നാല് ദിവസം മുമ്പാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്.

Obituary | പ്രസവിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്‌ ചെയ്യാനിരിക്കെ യുവതി മരിച്ചു; കുഞ്ഞ് സുഖമായിരിക്കുന്നു

തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ മംഗ്ളുറു വെൻറ്ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12.30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മംഗ്ളുറു തുംബെ സ്വദേശിനിയാണ് നവ്യശ്രീ. യുവതി പ്രസവിച്ച കുഞ്ഞ് ബന്ധുക്കളുടെ പരിചരണയിൽ കഴിയുകയാണ്.

Keywords: News, Kerala, Kasaragod, Obituary, Birth, Mangalore, Manjeswar, Woman, Died, Woman dies after giving birth to child.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia