Obituary | പ്രസവിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെ യുവതി മരിച്ചു; കുഞ്ഞ് സുഖമായിരിക്കുന്നു
Oct 17, 2023, 15:54 IST
മഞ്ചേശ്വരം: (KasargodVartha) പ്രസവിച്ച് ഡിസ്ചാർജ് ചെയ്യാനിരിക്കെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് യുവതി മരിച്ചു. മഞ്ചേശ്വരം അയാർകട്ടെ കീർത്തേശ്വരയിലെ കൂലിത്തൊഴിലാളി അജയകുമാറിന്റെ ഭാര്യ നവ്യശ്രീ (26) ആണ് മരിച്ചത്. യുവതിയുടെ ആദ്യപ്രസവമായിരുന്നു.
ഒരാഴ്ച മുമ്പാണ് യുവതിയെ പ്രസവത്തിനായി മംഗ്ളൂറിലെ ഗവ. ലേഡി ഘോഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദനയില്ലാത്തതിനാൽ വേദനയ്ക്കുള്ള കുത്തിവെപ്പ് നൽകിയിരുന്നു. സുഖപ്രസവത്തിനുള്ള സാധ്യത ഇല്ലാതായതോടെ സിസേറിയനിലൂടെ നാല് ദിവസം മുമ്പാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്.
തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്യാനിരിക്കെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ മംഗ്ളുറു വെൻറ്ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 12.30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മംഗ്ളുറു തുംബെ സ്വദേശിനിയാണ് നവ്യശ്രീ. യുവതി പ്രസവിച്ച കുഞ്ഞ് ബന്ധുക്കളുടെ പരിചരണയിൽ കഴിയുകയാണ്.
Keywords: News, Kerala, Kasaragod, Obituary, Birth, Mangalore, Manjeswar, Woman, Died, Woman dies after giving birth to child.
< !- START disable copy paste -->