Accident | റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് വയോധിക മരിച്ചു
Jul 5, 2023, 19:27 IST
ബേക്കൽ: (www.kasargodvartha.com) റോഡ് മുറിച്ചുകടക്കുന്നതിനിടെ ടാങ്കര്‍ ലോറിയിടിച്ച് 70 കാരി മരിച്ചു. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ കല്ലിങ്കാലിലാണ് സംഭവം. മുക്കോട് കുന്നോത്ത് ഹൗസിൽ ഫാത്വിമയാണ് മരിച്ചത്. മകളുടെ വീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ഇടിച്ചത്.
ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. കനത്ത മഴ തുടരുന്നതിനിടെയാണ് വയോധിക അപകടത്തില്‍ പെട്ടത്.
Keywords: Kerala News, Kasaragod News, Malayalam News, Accident, Accident News, Pallikara, Obituary, Accidental Death, Trending News, Rain Accident, Woman died in tanker lorry accident. < !- START disable copy paste -->