city-gold-ad-for-blogger

Police FIR | ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരണപ്പെട്ട സംഭവം: പരാതിയില്‍ പൊലീസ് കേസെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com) ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരണപ്പെട്ട സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായ ചെറുവത്തൂര്‍ കാടന്‍കോട്ടെ പ്രകാശന്റെ ഭാര്യ കെ പി നയന (32) യാണ് മരിച്ചത്.
               
Police FIR | ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരണപ്പെട്ട സംഭവം: പരാതിയില്‍ പൊലീസ് കേസെടുത്തു

കിഴക്കുംകരയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കിടെ നിലഗുരുതരമായ യുവതിയെ മംഗ്ളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കളും വീട്ടുകാരും ആശുപത്രിയിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ ചെറിയ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
                   
Police FIR | ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരണപ്പെട്ട സംഭവം: പരാതിയില്‍ പൊലീസ് കേസെടുത്തു

മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കള്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരിയാരം മെഡികല്‍ കോളജില്‍ വിദഗ്ധ പോസ്റ്റ്മോര്‍ടം നടത്തി റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്നാണ് പൊലീസ് നിലപാട്. തുടര്‍ നടപടികള്‍ ഇതിന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Death, Police, Case, Hospital, Postmortem Report, Woman died during operation: Police registered case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia