city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | ചിത്താരിയിൽ ഓടോറിക്ഷ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് തൃക്കരിപ്പൂർ സ്വദേശിനി

കാഞ്ഞങ്ങാട്: (www.kasargodvartha.com) ചിത്താരിയിൽ ഓടോറിക്ഷ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. തൃക്കരിപ്പൂർ ആയിറ്റിയിലെ മുഹമ്മദിന്റെ ഭാര്യ ഖദീജ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിത്താരി കെ എസ് ഇ ബി ഓഫീസിന് സമീപത്താണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓടോറിക്ഷ ഇടിക്കുകയായിരുന്നു.

Accident | ചിത്താരിയിൽ ഓടോറിക്ഷ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് തൃക്കരിപ്പൂർ സ്വദേശിനി

ഗുരുതരമായി പരുക്കേറ്റ വയോധികയെ ഓടിക്കൂടിയവർ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്ത്രീയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കളും ആശുപത്രിയിൽ എത്തി. ഓടോറിക്ഷ ഡ്രൈവർക്കതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: News, Kanhangad, Kasaragod, Kerala, Accident, Obituary, Died, Woman died after being hit by an autorickshaw.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia