പീഡനത്തെ തുടര്‍ന്ന് വീട്ടുകാര്‍ കൂട്ടികൊണ്ടുപോയ യുവതിയെ റോഡില്‍ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു
May 14, 2012, 11:03 IST
കാസര്‍കോട്: വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടുകാരെത്തി കൂട്ടികൊണ്ടുപോയ യുവതിയെ ഭര്‍തൃബന്ധുക്കള്‍ റോഡില്‍ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു. അണങ്കൂര്‍ ചൂട്ട്വളപ്പ് ഹൗസിലെ ബഷീറിന്റെ ഭാര്യ താഹിറയെയാണ്(25) ഭര്‍തൃ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യുവതി വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെത്തി കൂട്ടികൊണ്ടുപോകുമ്പോള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്ക്കിളിനടുത്തുവെച്ചാണ് ബൈക്കുകളിലെത്തിയ ഭര്‍തൃബന്ധുക്കള്‍ യുവതിയെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
താഹിറയുടെ പരേതിയില് അണങ്കൂര്‍ ബെദിര ഹൗസിലെ അര്‍ഷാദ്(24) കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താഹിറ നല്കിയ പരാതിയെ തുടര്‍ന്ന് നേരത്തെ മറ്റൊരു പീഡനക്കേസും കോടതിയുടെ പരിഗണനയിലുണ്ട്.

Keywords: kasaragod, Kerala, Road, Dowry-harassment, Assault