Found Dead | കാണാതായതിന് പിന്നാലെ യുവതിയെയും 5 വയസുകാരിയായ മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 15, 2023, 14:25 IST
മേൽപറമ്പ്: (www.kasargodvartha.com) കാണാതായതിന് പിന്നാലെ യുവതിയെയും അഞ്ച് വയസുകാരിയായ മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ അബ്ദുർ റഹ്മാന്റെ മകളും കീഴൂരിലെ
താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകൾ ഹനാന മറിയം എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. യുവതിയെയും കുട്ടിയേയും വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് അന്വേഷിക്കുകയും കണ്ടെത്താനാവാത്തതിനെ തുടർന്ന് മേൽപറമ്പ് പൊലീസിൽ പരാതി നൽകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മേൽപറമ്പ് ഇൻസ്പെക്ടർ ടി ഉത്തംദാസ്, എസ്ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഭർത്താവ് താജുദ്ദീൻ ഗൾഫിലാണ്. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പ്രദേശവാസികൾ പറയുന്നു

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.