Swimming Pools | കാസർകോട് ജില്ലയിൽ പുതിയൊരു നീന്തൽ കുളം കൂടി വന്നതോടെ താരങ്ങൾക്ക് അവസരങ്ങൾ വർധിച്ചു; നീലേശ്വരത്ത് ഇ എം എസ് സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് കോടികൾ ചിലവിട്ട് നിർമിച്ച നീന്തൽ കുളം ഉപയോഗശൂന്യം
Dec 29, 2023, 16:50 IST
കാസർകോട്: (KasargodVartha) ജില്ലയിൽ പുതിയൊരു നീന്തൽ കുളം കൂടി വന്നതോടെ നീന്തൽ താരങ്ങൾക്ക് അവസരങ്ങൾ വർധിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കാസര്‍കോട് നഗരസഭയുടെയും സഹകരണത്തോടെ ഹിന്ദുസ്താന്‍ ഏറോനോടിക്‌സ് ലിമിറ്റഡിന്റെ (HAL) സാമൂഹിക സുസ്ഥിരത തുക ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലാ അക്വാറ്റിക് നീന്തല്‍ കുളത്തിന്റെ ഉദ്‌ഘാടനം എച് എ എൽ ചീഫ് എക്സിക്യൂടീവ് ഓഫീസർ സജല്‍ പ്രകാശ് നിർവഹിച്ചതോടെ ജില്ലയിൽ വളർന്നുവരുന്ന പ്രതിഭകൾക്ക് പ്രയോജനം ചെയ്യും.
1.72 കോടി രൂപ ചിലവില്‍ കാസര്‍കോട് വിദ്യാനഗർ മുനിസിപല്‍ സ്റ്റേഡിയത്തിനു സമീപമാണ് 25 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ആഴവുമുള്ള നീന്തല്‍ കുളം സജ്ജമായത്. ആറ് ട്രാകുകളാണ് ഒരുക്കിയിട്ടുള്ളത്. അതേസമയം തൃക്കരിപ്പൂർ വലിയ കൊവ്വൽ മൈതാനിയിൽ 50 മീറ്റർ നീന്തല്‍ കുളം നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. കായിക താരമായിരുന്ന അന്തരിച്ച എംആർസി കൃഷ്ണൻ മെമോറിയൽ ഇൻഡോർ സ്റ്റേഡിയത്തോട് അനുബന്ധിച്ചാണ് നീന്തൽ കുളം നിർമിക്കുന്നത്.
29.32 കോടി രൂപയുടെ കിഫ്ബി അംഗീകാരവും 31.54 കോടി രൂപയുടെ സാങ്കേതികാനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. കായികവകുപ്പിന്റെ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ കിറ്റ്കോ ലിമിറ്റഡാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് ആസ്ഥാനമായ മാപ്സ് ഗ്ലോബൽ കൺസ്ട്രക്ഷൻ കംപനിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. ഇതുകൂടി യാഥാർഥ്യമായാൽ ജില്ലയിൽ താരങ്ങൾക്ക് വളർന്നുവരാൻ ഒരുപാട് അവസരങ്ങൾ ലഭ്യമാകും.
10 വർഷം മുമ്പ് നീലേശ്വരം പാലാവയൽ സെന്റ് ജോൺസ് ഇൻഗ്ലീഷ് മീഡിയം സ്‌കൂളിനോട് അനുബന്ധിച്ച് ദേശീയ ഗെയിംസിന്റെ തുക ഉപയോഗിച്ച് നീന്തല്‍ കുളം നിർമിച്ചിരുന്നു. ഇതാണ് ജില്ലയിലെ ആദ്യത്തെ നീന്തല്‍ കുളം. ഇത് നിർമാണത്തിലെ തകരാർ മൂലം തകർന്നിരുന്നുവെങ്കിലും നാട്ടുകാർ പിരിവെടുത്ത് ശരിയാക്കിയിരുന്നു. ബേക്കലിൽ സ്വകാര്യ സ്ഥാപനത്തിന്റെ നീന്തൽ കുളമുണ്ട്. ഇതുകൂടാതെ അമ്പലത്തറ സദ്ഗുരു പബ്ലിക് സ്‌കൂളിലും പള്ളിക്കരയിലും മാന്യ വിൻ ടചിലും ചെറിയ നീന്തൽ കുളങ്ങളുണ്ട്.
അവസരങ്ങൾ ഒരുപാടുണ്ടെങ്കിലും നീന്തല്‍ കുളം നടത്തിക്കൊണ്ട് പോവുക എന്നത് വലിയ വെല്ലുവിളിയാണ്. കാസർകോട്ട് കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്‌ത നീന്തല്‍ കുളം നടത്തിക്കൊണ്ട് പോകാൻ ഏകദേശം പ്രതിമാസം ഒന്നര ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. രണ്ട് ജീവനക്കാരും വൈദ്യുതി നിരക്കും വെള്ളത്തിന്റെ ശുദ്ധീകരണവുമടക്കം വലിയ ചിലവാണ് വേണ്ടി വരിക. ബിപിഎല്‍ വിഭാഗത്തില്‍ പെട്ട 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് ചെറിയ ഫീസ് ഈടാക്കിയും സേവനം നൽകാനാണ് ജില്ല സ്പോർട്സ് കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്.
നീലേശ്വരം പാലാതടത്ത് ഇ എം എസ് സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് കോടികൾ ചിലവിട്ട് നിർമിച്ച നീന്തൽ കുളം ഇതിനോടകം തന്നെ ഉപയോഗശൂന്യമായി മാറിയിട്ടുണ്ട്. 2021 ഫെബ്രുവരി 22ന് കായിക മന്ത്രിയായിരുന്ന ഇ പി ജയരാജനാണ് ഇ എം എസ് സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്തത്. അതിനുശേഷം നിരവധി സംസ്ഥാന - ജില്ലാതല കായിക മത്സരങ്ങൾ ഇവിടെ നടന്നിരുന്നുവെങ്കിലും പിന്നീട് നീന്തൽ കുളത്തിന്റെ പരിപാലനം മുടങ്ങുകയും നാശത്തിലേക്ക് വഴിമാറുകയുമായിരുന്നു.
മൂന്നര വർഷം കഴിഞ്ഞിട്ടും നീന്തൽ കുളം പരിശീലനത്തിനും മത്സരത്തിനും മറ്റുമായി തുറന്ന് കൊടുക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിട്ടില്ല. ജില്ലയിലെ തന്നെ ഏറ്റവും വലിയ നീലേശ്വരത്തെ സ്റ്റേഡിയം കിഫ്ബി വഴി 17.04 കോടി രൂപ ചിലവഴിച്ചാണ് നിർമിച്ചത്. സ്റ്റേഡിയത്തിന്റെ പ്രവർത്തനവും ഇവിടെ മുടങ്ങിയിരിക്കുകയാണ്. അധികൃതർ സ്റ്റേഡിയവും അനുബന്ധമായ നീന്തൽ കുളവും മത്സരങ്ങൾക്കും പരിശീലനങ്ങൾക്കുമായി വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാണ്.
Keywords: News, Kerala, Kasaragod, Nileshwaram, Swimming Pool, With addition of new swimming pool in Kasaragod district, opportunities increased.
< !- START disable copy paste -->