Winners | ജില്ലാ സ്‌കൂൾ കലോത്സവം: മൂന്നിനത്തിലും എ ഗ്രേഡുമായി കെ എച് മുഹമ്മദ്; ഉറുദു ക്വിസിൽ തിളങ്ങി മുഹമ്മദ് ശാമിൽ; മുശാഹറയിൽ വിജയം കൈവിടാതെ മറിയം ബീവി; മാപ്പിളപ്പാട്ടില്‍ താരമായി ദാനിശ് അഹ്‌മദ്
Dec 7, 2023, 12:01 IST
കാറഡുക്ക: (KasargodVartha) കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പ്രതിഭകളുടെ മിന്നലാട്ടം. മൂന്നിനത്തിലും എ ഗ്രേഡ് സ്വന്തമാക്കി നായ്‌മാർമൂല ടി ഐ എച് എസ് സ്കൂൾ വിദ്യാർഥി കെ എച് മുഹമ്മദ് ശ്രദ്ധേയനായി. യു പി വിഭാഗം അറബിക് ക്വിസിലും പദകേളിയിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും വിവർത്തനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവുമാണ് ഈ മിടുക്കൻ സ്വന്തമാക്കിയത്. സിറ്റിസൺ നഗറിലെ ഹുസൈൻ - ജമീല ദമ്പതികളുടെ മകനാണ്.
യു പി വിഭാഗം ഉറുദു ക്വിസിൽ കെ കെ എൻ എം യു പി സ്കൂളിലെ എംടിപി മുഹമ്മദ് ശാമിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സ്‌കൂളിനും അത് അഭിമാനമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർച്ചയായി ഓലാട്ട് സ്കൂൾ ഉറുദു ക്വിസിൽ വിജയം ആവർത്തിക്കുകയാണ്.
ഹൈസ്കൂൾ വിഭാഗം മുശാഹറയിൽ ഒരിക്കൽ കൂടി വിജയം സ്വന്തമാക്കിയിരിക്കുകയാണ് കുണിയ ഗവ. ഹയർ സെകൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കെ എച് മറിയംബീവി. കഴിഞ്ഞ വർഷം ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന കലോത്സവത്തിൽ മുന്നാം സ്ഥാനവും നേടിയിരുന്നു. കുണിയയിലെ ഹാരിസ് - റംലത് ദമ്പതികളുടെ മകളാണ്.
ഹൈസ്കുൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ പി എം എസ് എ പി ടി എസ് വെകേഷണൽ ഹയർ സെകൻഡറി സ്കൂളിലെ ദാനിശ് അഹ്‌മദ് എ ഗ്രേഡോടെ ഒന്നാം സ്വന്തമാക്കി. ബദ്റുദ്ദീൻ പറന്നൂറിന്റെ താനം പൊങ്കും തിങ്കൾ എന്ന ബാങ്ക് വിളിയെ കുറിച്ചുള്ള ചരിത്രം പാടിയാണ് മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം എ ഗ്രഡ് നേടിയിരുന്നു. അറബി പദ്യം ചൊല്ലലിലും മത്സരിക്കുന്നുണ്ട്.
Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News, Winners of School Kalolsavam.
< !- START disable copy paste -->

കെ എച് മുഹമ്മദ്

മുഹമ്മദ് ശാമിൽ

മറിയം ബീവി