Lottery | വിൻ വിൻ ലോടറി: 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം ലഭിച്ച ആ ഭാഗ്യശാലി കാസര്‍കോട് സ്വദേശി
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേകറി ജൻക്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്
കാസർകോട്: (KasargodVartha) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ ഡബ്ള്യു 776 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് കാസർകോട് സ്വദേശിക്ക്. കളനാട്ടെ രാജീവനെയാണ് ഭാഗ്യം തുണച്ചത്. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ഡബ്ള്യു ഇ 554372 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേകറി ജൻക്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്.
കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഗണേഷ് പാറക്കട്ടയുടെ ന്യൂലകി ലോടറി ഏജൻസിയുടെ പാലക്കുന്നിലെ സബ് ഏജന്റ് ജയരാജ് വിറ്റ ടികറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനം കാസർകോട് സ്വദേശിക്ക് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗണേഷ് പാറക്കട്ട കാസർകോട് വാർത്തയോട് പ്രതികരിച്ചു.
രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ഡബ്ള്യു എച് 490664 എന്ന നമ്പരിലുള്ള ടികറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോടറി ടികറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. വിജയികൾ 30 ദിവസത്തിനകം സമ്മാനാർഹമായ ലോടറി ടികറ്റ് സമർപ്പിക്കണമെന്നാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്.