city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wild Boar | കൃഷിക്കും ജീവനും ഭീഷണിയായി കാട്ടുപന്നി; മുള്ളേരിയയിൽ യുവതിക്ക് നേരെയുണ്ടായത് കടുത്ത ആക്രമണം; സർകാർ അനാസ്ഥയെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

മുള്ളേരിയ: (KasargodVartha) കൃഷിക്കും ജീവനും ഭീഷണിയായി കാട്ടുപന്നികളുടെ വിഹാരം. വനാതിർത്തിയോട് ചേർന്ന ഭൂരിഭാഗം പ്രദേശത്തും രാപകൽ വ്യത്യാസമില്ലാതെ പന്നിയുടെ സാന്നിധ്യമുണ്ട്. കൃഷിക്കാർ രാത്രിയിൽ കാവലിരുന്നിട്ടും പണം മുടക്കി വേലികൾ നിർമിച്ചിട്ടും ദുരിതത്തിന് അവസാനമില്ലാത്ത അവസ്ഥയാണ്. ജീവന് തന്നെ ഭീഷണിയായതോടെ പലരും പുറത്തിറങ്ങാൻ തന്നെ ഭയക്കുന്നു.
  
Wild Boar | കൃഷിക്കും ജീവനും ഭീഷണിയായി കാട്ടുപന്നി; മുള്ളേരിയയിൽ യുവതിക്ക് നേരെയുണ്ടായത് കടുത്ത ആക്രമണം; സർകാർ അനാസ്ഥയെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുള്ളേരിയയിൽ റോഡരികിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതിയെ കാട്ടുപന്നി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവം. ചെർക്കള ജാൽസൂർ സംസ്ഥാന പാതയിൽ മുള്ളേരിയ ആദൂർ സി എ നഗറിന് സമീപം പാമ്പാട്ടിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ആദൂർ ബെള്ളൂറടുക്കയിലെ മാലതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കാട്ടുപന്നി മാലതിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉയർന്നു പൊങ്ങി റോഡിലേക്ക് തെറിച്ചുവീണു. റോഡിൽ കമിഴ്ന്ന് വീണ മാലതിയുടെ പല്ലുകൾ പൂർണമായും തകർന്നു. മുൻ നിരയിലെ മുകൾ ഭാഗത്തെ നാല് പല്ലുകൾ സംഭവ സ്ഥലത്ത് തന്നെ ചിതറി വീണു. താഴെ ഭാഗത്തെ നാലെണ്ണം ഇളകിയാടുന്നുണ്ട്. ഇതേ സമയം അഡൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന മുസ്ത്വഫ ഹാജി, വിശ്വനാഥൻ എന്നിവർ ചേർന്നാണ് മാലതിയെ മുള്ളേരിയ ആശുപത്രിയിലെത്തിച്ചത്.

കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജിമാത്യു, കാറഡുക്ക പഞ്ചായത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ, പഞ്ചായത് സ്ഥിരം സമിതി ചെയർമാൻ കെ നാസർ, പൊതുപ്രവർത്തകനായ എ പി കുശലൻ, വാരിജാക്ഷൻ എന്നിവർ സന്ദർശിച്ചു. കാസർകോട് റേൻജ് ഫോറസ്ററ് ഓഫീസർ വിനോദ് കുമാർ, സ്പെഷ്യൽ ഡ്യൂടി എസ്എഫ്ഒ ബാബു, കാറഡുക്ക സ്റ്റാഫ് അജിൻ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.
  
Wild Boar | കൃഷിക്കും ജീവനും ഭീഷണിയായി കാട്ടുപന്നി; മുള്ളേരിയയിൽ യുവതിക്ക് നേരെയുണ്ടായത് കടുത്ത ആക്രമണം; സർകാർ അനാസ്ഥയെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ

അതേസമയം കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്കേറ്റ സംഭവം സർകാർ അനാസ്ഥയുടെ മറ്റൊരു ഉദാഹരണമാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു. നാടെമ്പാടും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുമ്പോൾ അപകട സാധ്യതയുള്ള മേഖലകളിൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്താത്തത് അപലപനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചികിത്സയിൽ കഴിയുന്ന മാലതിക്ക് അടിയന്തര സഹായമനുവദിക്കണമെന്നും എംഎൽഎ സർകാരിനോട് ആവശ്യപ്പെട്ടു. വീട്ടുമുറ്റത്ത് നിന്നവരെപ്പോലും പ്രകോപനമില്ലാതെ പന്നി ആക്രമിക്കുകയാണെന്നും പ്രശ്‌നത്തിൽ അടിയന്തര നടപടി വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Wild Boar Menace Threatens Crops and Life.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia