city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wild Boar | പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല, ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ വിളയാട്ടം; ജനം വലയുന്നു; തദ്ദേശ സ്ഥാപനങ്ങൾ സർകാർ നിർദേശം നടപ്പാക്കുന്നില്ലെന്ന് വിമർശനം

മൊഗ്രാൽ: (KasargodVartha) രാത്രികാലങ്ങളിൽ ഇറങ്ങിയിരുന്ന പന്നിക്കൂട്ടങ്ങൾ പകൽസമയത്ത് കൂടി ജനവാസ മേഖലകളിലേക്കെത്തുന്നതിൽ ജനം ആശങ്കയിൽ. മൊഗ്രാൽ ടൗൺ, തഖ്‌വ നഗർ, മീലാദ് നഗർ, നടുപ്പളം, ടിവിഎസ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് പന്നിക്കൂട്ടങ്ങളുടെ വിഹാരം. നേരത്തെ വീട്ടുപറമ്പുകളിൽ കയറുന്ന പന്നിക്കൂട്ടങ്ങൾ വീട്ടുമുറ്റത്ത് വളർത്തുന്ന പൂച്ചെടികളെയും, പച്ചക്കറി കൃഷികളെയും, വാഴകളെയും അപ്പാടെ നശിപ്പിക്കുന്നതായി പരാതി ഉയർന്നിരുന്നു.
  
Wild Boar | പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല, ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ വിളയാട്ടം; ജനം വലയുന്നു; തദ്ദേശ സ്ഥാപനങ്ങൾ സർകാർ നിർദേശം നടപ്പാക്കുന്നില്ലെന്ന് വിമർശനം

ഇപ്പോൾ ടിവിഎസ് റോഡിൽ പകൽസമയത്ത് തന്നെ പന്നികൾ കൂട്ടത്തോടെ എത്തുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. പന്നിക്കൂട്ടങ്ങൾ ഭീഷണിയാവുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത് അംഗം റിയാസ് മൊഗ്രാൽ, തഖ്‌വ നഗർ യുവജന കൂട്ടായ്മ പ്രതിനിധികൾഎന്നിവർ ജില്ലാ കലക്ടർക്കും, മൃഗസംരക്ഷണ വകുപ്പ് മേധാവിക്കും, കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ടിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

കാസർകോട് ജില്ലയിൽ ഭൂരിഭാഗം പ്രദേശത്തും രാപകൽ വ്യത്യാസമില്ലാതെ പന്നിയുടെ സാന്നിധ്യമുണ്ട്. കൃഷിക്കാർ രാത്രിയിൽ കാവലിരുന്നിട്ടും പണം മുടക്കി വേലികൾ നിർമിച്ചിട്ടും ദുരിതം തുടരുകയാണ്. ജീവന് തന്നെ ഭീഷണിയായതോടെ പലരും പുറത്തിറങ്ങാൻ തന്നെ ഭയക്കുന്നു. കൃഷിക്കും ജീവനും ഭീഷണിയാവുകയാണ് കാട്ടുപന്നികളുടെ വിഹാരം. മണ്ണിലേക്ക് എന്തു നട്ടുവച്ചാലും കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ പൂർണമായി നശിപ്പിക്കുന്നുവെന്നാണ് കർഷകർ പറയുന്നത്.
  
Wild Boar | പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല, ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ വിളയാട്ടം; ജനം വലയുന്നു; തദ്ദേശ സ്ഥാപനങ്ങൾ സർകാർ നിർദേശം നടപ്പാക്കുന്നില്ലെന്ന് വിമർശനം

'തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മടിക്കുന്നു'

തെരുവുനായ ശല്യം പോലെ തന്നെ മനുഷ്യർക്കും, കൃഷിക്കും ഭീഷണി ഉയർത്തുന്ന വന്യമൃഗ പരാക്രമം തടയാൻ സർകാർ നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മടിക്കുകയാണെന്ന് മൊഗ്രാൽ ദേശീയവേദി കുറ്റപ്പെടുത്തുന്നു. നായക്കൂട്ടങ്ങളുടെ പരാക്രമണത്തിൽ മനുഷ്യരുടെയും, വളർത്തുമൃഗങ്ങളുടെയും ജീവനെടുക്കുന്ന സാഹചര്യം വരെ സംസ്ഥാനത്തുണ്ടായി. ഇത്തരം ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലാൻ വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, സംസ്ഥാന സർകാരും സുപ്രീംകോടതി വരെ സമീപിച്ചു.

ഇന്നിപ്പോൾ ആനയും പന്നിയുമാണ് മനുഷ്യജീവനും കൃഷിക്കും ഭീഷണി ഉയർത്തുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ദിവസേന മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സർകാരാകട്ടെ ഇത്തരം വന്യജീവികളുടെ ആക്രമണം നേരിടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകുന്നുണ്ടെങ്കിലും അവ നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മടിക്കുന്നതായി ആക്ഷേപമുണ്ട്. ഇവയെ തുരത്തിയോടിക്കാനുള്ള സംസ്ഥാന വനം വകുപ്പിന്റെ നിർദേശം കർശനമായി നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
  
Wild Boar | പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല, ജനവാസ മേഖലകളിൽ കാട്ടുപന്നികളുടെ വിളയാട്ടം; ജനം വലയുന്നു; തദ്ദേശ സ്ഥാപനങ്ങൾ സർകാർ നിർദേശം നടപ്പാക്കുന്നില്ലെന്ന് വിമർശനം

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Wild boar menace creates panic among public.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia