മകളുടെ ആത്മഹത്യയ്ക്ക് പിറകെ ഭാര്യയുടെ ഒളിച്ചോട്ടം; പരാതിയുമായി ഗള്ഫുകാരന്
Feb 3, 2013, 18:46 IST
![]() |
| Rahna |
സംഭവം സംബന്ധിച്ച് ഭര്‍ത്താവ് നല്കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. കാസര്‍കോട്ടെ ജോണ്‍ എന്നയാളുടെ കൂടെയാണ് ഭാര്യ ഒളിച്ചോടിയതെന്ന് കുഞ്ഞിരാമന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി. കുഞ്ഞിരാമന് ഗള്‍ഫില്‍ നിന്നും അയച്ചുകൊടുത്ത 2,37,000 രൂപയും, സ്വര്‍ണാഭരണങ്ങളും, കുഞ്ഞിരാമന്റെ പാസ്പോര്‍ട്ടും രാധ കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു.
ഇവരുടെ മകള്‍ രഹ്ന ഡിസംഹര്‍ 31ന് ആത്മഹത്യ ചെയ്തിരുന്നു. ആ സംഭവത്തിന്റെ ദുഃഖം മാറുന്നതിനു മുമ്പേയുള്ള ഭാര്യയുടെ ഒളിച്ചോട്ടം കുഞ്ഞിരാമനെ തളര്‍ത്തി. രഹ്ന ഒരു വര്‍ഷം മുമ്പ് പിതൃസഹോദരനുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം ഒളിച്ചോടി വേലാശ്വരം കളരിക്കാല്‍ ക്ഷേത്രത്തിന് സമീപം വാടക വീട്ടില്‍ താമസിച്ചുവരികയുമായിരുന്നു. അതിനിടെയാണ് ഡിസംബര്‍ 31ന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
ഈ സംഭവത്തില്‍ പോലീസ് രഹ്നയുടെ പിതൃഹോദരന് ഗിരീഷിനെയും, സഹോദരീ ഭര്‍ത്താവിന്റെ മാതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. രഹ്ന ഇളയച്ഛനോടൊപ്പം വീടുവിട്ടപ്പോള് മകളെ തടങ്കലിലാക്കിയെന്ന് കാണിച്ച് രാധ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും ഇതേ തുടര്‍ന്ന് രഹ്ന കോടതിയില്‍ ഹാജരാകുകയും ചെയ്തിരുന്നു.
അമ്മയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും അതിനാല്‍ അമ്മയോടൊപ്പം പോകാന്‍ താല്പര്യമില്ലെന്നും രഹ്ന കോടതിയെ അറിയിച്ചിരുന്നു. ഇത് രാധ കോടതിയില്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ രഹ്നയുടെ ആരോപണം ശരിവെയ്ക്കുന്ന തരത്തിലായി മാതാവിന്റെ കാമുകനോടൊപ്പമുള്ള ഒളിച്ചോട്ടം.
രഹ്നയുടെ മരണത്തെ തുടര്‍ന്നാണ് ഗള്‍ഫിലായിരുന്ന കുഞ്ഞിരാമന് നാട്ടിലെത്തിയത്. അതിനുശേഷമാണ് ഒളിച്ചോട്ടം.
Keywords: Daughter, Suicide, Mother, Love, Escape, Husband, Police, Complaint, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news







