city-gold-ad-for-blogger
Aster MIMS 10/10/2023

Quarry | ചെങ്കല്‍ പണയില്‍ വ്യാപക പരിശോധന; സ്റ്റോപ് മെമോ നല്‍കി; പിഴയടക്കാന്‍ നോടീസ് നല്‍കുമെന്ന് അധികൃതര്‍; കുന്നുകള്‍ ഇല്ലാതെയായി, പാലത്തിനും ഭീഷണി; ആശങ്കയില്‍ പ്രദേശവാസികള്‍

പെര്‍ള: (www.kasargodvartha.com) അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന പരാതിക്ക് പിന്നാലെ ചെങ്കല്‍ പണയില്‍ വ്യാപക പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ സ്റ്റോപ് മെമോ നല്‍കി. എന്‍മകജെ പഞ്ചായതില്‍ പെട്ട ചവര്‍ക്കാട് കുഞ്ഞിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ ക്വാറിക്കാണ് റവന്യു - ജിയോളജി വിഭാഗം സ്റ്റോപ് മെമോ നല്‍കിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിപ്പാറയിലെ രണ്ട് ചെങ്കല്‍ ക്വാറികളില്‍ ജിയോളജിസ്റ്റ് അമൃതയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
        
Quarry | ചെങ്കല്‍ പണയില്‍ വ്യാപക പരിശോധന; സ്റ്റോപ് മെമോ നല്‍കി; പിഴയടക്കാന്‍ നോടീസ് നല്‍കുമെന്ന് അധികൃതര്‍; കുന്നുകള്‍ ഇല്ലാതെയായി, പാലത്തിനും ഭീഷണി; ആശങ്കയില്‍ പ്രദേശവാസികള്‍

പരിശോധനയുടെ അടിസ്ഥാനത്തില്‍ പിഴയടക്കാന്‍ നോടീസ് നല്‍കുമെന്ന് അമൃത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ അനധികൃതമായി ഖനനം നടക്കുന്നുവെന്ന് പ്രദേശവാസികള്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫിന് പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ചെങ്കല്‍ പണയിലെ നിരന്തരമായ ഖനനം മൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മഴക്കാലത്ത് വലിയ വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടതോടെയാണ് പ്രശ്‌നത്തിന്റെ ഗൗരവം മനസിലായതെന്നും ഇവര്‍ വ്യക്തമാക്കി.
              
Quarry | ചെങ്കല്‍ പണയില്‍ വ്യാപക പരിശോധന; സ്റ്റോപ് മെമോ നല്‍കി; പിഴയടക്കാന്‍ നോടീസ് നല്‍കുമെന്ന് അധികൃതര്‍; കുന്നുകള്‍ ഇല്ലാതെയായി, പാലത്തിനും ഭീഷണി; ആശങ്കയില്‍ പ്രദേശവാസികള്‍

കേരള - കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പുറമെ നിന്ന് ആരുടേയും ശ്രദ്ധയില്‍ പെടാത്ത ഉള്‍പ്രദേശത്തെ കുന്നിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. മഴ പെയ്താല്‍ ശക്തമായ മണ്ണൊലിപ്പാണിവിടെ ഉണ്ടാകുന്നതെന്നും ചെങ്കല്‍ ക്വാറികളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ചെളിവെള്ളം കുടിവെള്ളം മലിനമാക്കുന്നുവെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. ജൈവ വൈവിധ്യം നശിക്കുകയാണെന്നും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതായും ഇവര്‍ പറയുന്നു.
  
Quarry | ചെങ്കല്‍ പണയില്‍ വ്യാപക പരിശോധന; സ്റ്റോപ് മെമോ നല്‍കി; പിഴയടക്കാന്‍ നോടീസ് നല്‍കുമെന്ന് അധികൃതര്‍; കുന്നുകള്‍ ഇല്ലാതെയായി, പാലത്തിനും ഭീഷണി; ആശങ്കയില്‍ പ്രദേശവാസികള്‍

എന്‍മകജെ പഞ്ചായതിലെ രണ്ടാം വാര്‍ഡില്‍ പെട്ടവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഏക പാലമാണിവിടെയുള്ളത്. ഇത് വഴി അമിത ഭാരമുള്ള ചെങ്കല്ല് ലോറി രാത്രിയും പകലും കടന്നുപോകുന്നത് നിലവില്‍ തന്നെ അപകട ഭീഷണിയുള്ള ചെറുപാലത്തിന് ബലക്ഷയമുണ്ടാകുമെന്നും അപകട ത്തിനിടയാക്കുമെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ ഒറ്റപ്പെട്ടു പോവുമെന്നാണ് ഇവരുടെ ആശങ്ക. വലിയ ശബ്ദത്തോടെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് ശബ്ദ മലിനീകരണത്തിനും വഴിവെക്കുന്നുവെന്ന് ആക്ഷേപമുണ്ട്. പരിശോധന പേരിന് മാത്രമാകാതെ ശക്തമായ നടപടി വേണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
     
Quarry | ചെങ്കല്‍ പണയില്‍ വ്യാപക പരിശോധന; സ്റ്റോപ് മെമോ നല്‍കി; പിഴയടക്കാന്‍ നോടീസ് നല്‍കുമെന്ന് അധികൃതര്‍; കുന്നുകള്‍ ഇല്ലാതെയായി, പാലത്തിനും ഭീഷണി; ആശങ്കയില്‍ പ്രദേശവാസികള്‍

Keywords: Perla, Geology, Inspection, Enmakaje, Malayalam News, Kerala News, Malayalam News, Kasaragod News, Widespread inspection on brick quarry; Stop memo issued.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL