city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mishri | ദിവസവും ഒരല്‍പം കല്‍ക്കണ്ടം നുണഞ്ഞുനോക്കൂ, അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍

കൊച്ചി: (KasargodVartha) മധുരം ആരോഗ്യത്തിന് നല്ലതെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ എല്ലാ മധുരവും അങ്ങനെയല്ല, കല്‍ക്കണ്ടം പോലുള്ളവ മിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളാണ് ഇതല്‍ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ദിവസവും അല്‍പം നുണയുന്നത് കൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും വരാന്‍ പോകുന്നില്ല. കുട്ടികള്‍ക്കും മറ്റും കല്‍ക്കണ്ടം കൊടുക്കുന്നത് കണ്ടിട്ടില്ലേ, അത് അതിന്റെ ആരോഗ്യ ഗുണങ്ങള്‍ കണ്ടറിഞ്ഞ് തന്നെയാണ്.

Mishri | ദിവസവും ഒരല്‍പം കല്‍ക്കണ്ടം നുണഞ്ഞുനോക്കൂ, അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍


വൈറ്റമിന്‍ ബി12 അടക്കം പല വൈറ്റമിനുകളും അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ പല രോഗങ്ങളുടെ ശമനത്തിനായി മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. പഞ്ചസാരയുടെ അസംസ്‌കൃത രൂപമാണ് കല്‍ക്കണ്ടം. മിശ്രി എന്നും റോക്ക് ഷുഗര്‍ എന്നും ഇത് അറിയപ്പെടുന്നു.

*കഴിക്കുന്നവിധം

കല്‍ക്കണ്ടം മസ്തിഷ്‌കത്തിന് ഒരു ഔഷധമായി ഉപയോഗിക്കുന്നു. കല്‍ക്കണ്ടം ഓര്‍മ മെച്ചപ്പെടുത്താനും മാനസിക ക്ഷീണം തടയാനും സഹായിക്കുന്നു. കല്‍ക്കണ്ടം ചൂട് പാലില്‍ ചേര്‍ത്ത് ഉറങ്ങുന്നതിനു മുന്‍പ് കുടിക്കുക. ഓര്‍മ മെച്ചപ്പെടുത്തുന്നതിന് നല്ലൊരു പ്രകൃതിദത്ത പരിഹാരമായി ഇത് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ബദാമും കല്‍ക്കണ്ടവും ജീരകവും ചേര്‍ത്ത് കഴിക്കുന്നതും ഓര്‍മയ്ക്ക് നല്ലതാണ്.

കല്‍ക്കണ്ടം ഊര്‍ജം വര്‍ധിപ്പിക്കുകയും മന്ദത തടയുകയും ചെയ്യും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്ത് ഭക്ഷണശേഷം കഴിച്ചാല്‍ ഊര്‍ജം നല്‍കും, മാത്രമല്ല, ദഹനത്തിനും ഏറെ നല്ലതാണ്.

*മുലപ്പാല്‍ ഉല്‍പാദനത്തിനും

അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് കല്‍ക്കണ്ടം. ഹീമോഗ്ലോബിന്റെ അളവ് കുറവുള്ള ആളുകള്‍ക്ക് വിളര്‍ച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കല്‍ക്കണ്ടം കഴിക്കുന്നതുവഴി ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിച്ച് ഈ അവസ്ഥകളില്‍ നിന്നും സംരക്ഷിക്കുന്നു. ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം മുലപ്പാല്‍ ഉല്‍പാദനത്തിനും കല്‍ക്കണ്ടം ഏറെ ഗുണകരമാണ്.

*ജലദോഷത്തിന് നല്ലൊരു പരിഹാരമാര്‍ഗം

കല്‍ക്കണ്ടം വായിലിട്ട് പതിയെ അലിയിച്ചിറക്കിയാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. കല്‍ക്കണ്ടം വരണ്ട തൊണ്ടയ്ക്ക് പെട്ടെന്നുള്ള പരിഹാരമാണ്. കല്‍ക്കണ്ടം കറുത്ത കുരുമുളക്, നെയ്യ് എന്നിവ ചേര്‍ത്ത് രാത്രിയില്‍ കഴിച്ചാല്‍ മതിയാകും.

മൂക്കില്‍ രക്തസ്രാവം ഉണ്ടെങ്കില്‍ കല്‍ക്കണ്ടവും വെള്ളവും ഉപയോഗിക്കുക, രക്തസ്രാവം നില്‍ക്കും. തൊണ്ടവേദനയും ഒച്ചയടപ്പും മാറ്റാന്‍ കല്‍ക്കണ്ടം കുരുമുളകും ചേര്‍ത്തു പൊടിച്ച് നെയ്യില്‍ ചേര്‍ത്ത് കഴിക്കാം. ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിയുന്നതും ജലദോഷത്തിന് നല്ലതാണ്.

*വായിലും ശ്വസനത്തിലും

കല്‍ക്കണ്ടം കഴിക്കുന്നത് വഴി വായിലും ശ്വസനത്തിലും പുതുമ ഉറപ്പ് തരുന്നു. ഭക്ഷണ ശേഷം പെരുഞ്ചീരകവും ചേര്‍ത്ത് കഴിക്കാം. ശ്വാസത്തിന് സുഗന്ധം നല്‍കും. ഭക്ഷണത്തിനു ശേഷം ബ്രഷ് ചെയ്യുകയോ അല്ലെങ്കില്‍ കഴുകുകയോ ചെയ്തില്ലെങ്കില്‍ മണിക്കൂറുകള്‍ കഴിയുമ്പോള്‍ നിങ്ങളുടെ മോണയില്‍ ബാക്ടീരിയകള്‍ ഉണ്ടാകാം. എന്നാല്‍ ഭക്ഷണത്തിനു ശേഷം കല്‍ക്കണ്ടം കഴിച്ചാല്‍ അത് ശ്വാസത്തില്‍ ഫ്രഷ്‌നസ് നിലനിറുത്തുന്നു.

*ലൈംഗിക ശേഷിയ്ക്ക്

ലൈംഗിക ശേഷിയ്ക്ക് ബദാം, കല്‍ക്കണ്ടം, കുങ്കുമപ്പൂ എന്നിവ പാലില്‍ ചേര്‍ത്ത് കഴിക്കാം.

Keywords: Why Mishri or rock sugar is good for you, Kochi, News, Mishri, Sugar, Health Tips, Food, Child, Medicine, Health, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia