White Spots | വെള്ള പാണ്ട് ചികിത്സിച്ചാല്‍ മാറുമോ? അറിയാം വിശദമായി!
Mar 22, 2024, 17:41 IST
കൊച്ചി: (KasargodVartha) ചര്‍മത്തിന്റെ പല ഭാഗങ്ങളിലുമായി വളര്‍ന്നു വരുന്ന വെള്ള പാടുകള്‍ പാണ്ട് രോഗത്തിന്റെ സൂചനയായി കണക്കാക്കുന്നു. ചര്‍മ കോശങ്ങള്‍ക്ക് നിറക്കൂട്ട് നല്‍കുന്ന മെലാനിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെ ക്ഷയിപ്പിക്കുന്ന അവസ്ഥ മൂലം ഉണ്ടാവുന്നതാണ് പാണ്ടുരോഗം. മെലനോസൈറ്റസ് എന്ന ഗ്രന്ഥിയുടെ നാശമാണ് ചര്‍മത്തില്‍ ഈ നിറവ്യത്യാസം ഉണ്ടാകുന്നത്.
എന്നാല്‍ ശരീരത്തില്‍ ഇത്തരത്തില്‍ പാടുകള്‍ ഉണ്ടാവുന്നതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാലും ശരീരത്തിന്റെ പ്രതിരോധകശേഷി കുറയുന്നത് കൊണ്ട് ഇങ്ങനെ ഉണ്ടാകാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പാണ്ട് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ് വെളുത്ത പാടുകള്‍.
എന്നാല്‍ ശരീരത്തില്‍ ഇത്തരത്തില്‍ പാടുകള്‍ ഉണ്ടാവുന്നതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാലും ശരീരത്തിന്റെ പ്രതിരോധകശേഷി കുറയുന്നത് കൊണ്ട് ഇങ്ങനെ ഉണ്ടാകാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പാണ്ട് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാണ് വെളുത്ത പാടുകള്‍.
ലക്ഷണങ്ങള്‍
ത്വക്കിന്റെ നിറം പലപ്പോഴും മങ്ങിയതായി കാണപ്പെടുന്നു. കുറച്ച് നാളുകള്‍ ആയിട്ടും ഒരു വ്യത്യാസവുമില്ലാതെ ഈ നില തുടരുകയാണെങ്കില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പാണ്ടുരോഗം കൊണ്ടുണ്ടാവുന്ന ശരീരത്തിലെ വെളുത്ത പാടുകള്‍ ശരീരത്തിലെ മറ്റ് ചര്‍മ ഭാഗങ്ങളിലേക്കും പകരാന്‍ കാരണമാകുന്നു. ശരീരത്തില്‍ മുറിവ് പറ്റിയ ഭാഗങ്ങളിലോ മറുകുകള്‍ക്ക് അരികിലായോ ഇവ ബാധിക്കപ്പെട്ടേക്കാം.
കണ്‍പീലികളിലും തലമുടിയിഴകളിലുമൊക്കെ ഇതിന്റെ ലക്ഷണങ്ങളെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. ഒരിക്കല്‍ ചര്‍മങ്ങളില്‍ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയാല്‍ പിന്നെ യാതൊരു കാരണവശാലും സാധാരണയായ ചര്‍മ നിറത്തിലേക്ക് തിരിച്ചു വരാന്‍ കഴിയില്ല.
രോഗനിര്‍ണയവും ചികിത്സയും
വൈദ്യചികിത്സയും ശാരീരിക പരിശോധനയും നടത്തിയതിന് ശേഷം ഡോക്ടര്‍ ഈ രോഗാവസ്ഥയുടെ മൂലകാരണങ്ങളെ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കുന്നു. ഇങ്ങനെയൊക്കെയായാലും ഒരാള്‍ക്ക് പാണ്ടുരോഗത്തെ പൂര്‍ണമായി തടുത്തുനിര്‍ത്താനോ ഭേദമാക്കാനോ സാധിക്കുകയില്ല. ചികിത്സയുടെ പ്രധാന ലക്ഷ്യം സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഉപയോഗിച്ച് ചര്‍മത്തിന്റെ ശാരീരിക രൂപം മെച്ചപ്പെടുത്തുകയും ബാധിക്കപ്പെടാത്ത ശരീരഭാഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നത് മാത്രമാണ്.
പണ്ടുകാലങ്ങളില്‍ ചുരുക്കം ചിലരില്‍ മാത്രമാണ് വെള്ളപ്പാണ്ട് കണ്ടുവന്നിരുന്നത്. എന്നാല്‍ ഇത് പ്രായഭേദമില്ലാതെ ചെറിയ കുഞ്ഞുങ്ങളില്‍ വരെ പാണ്ഡുരോഗം കാണപ്പെടുന്നുണ്ട്. ഒരു രോഗമെന്നതിനെക്കാളുപരി, സൗന്ദര്യപ്രശ്‌നമായാണ് പലരും ഇതിനെ കാണുന്നത്.
ഈ രോഗം പകരുന്നതാണെന്നും ചികിത്സിച്ച് മാറ്റാന്‍ സാധിക്കില്ലെന്നുമൊക്കെയുള്ള ധാരണയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. അതുപോലെതന്നെ ലിംഗത്തിലും ചുണ്ടിലും തുടങ്ങിയ ശരീരത്തിലുണ്ടാകുന്ന പാണ്ടുകള്‍ ലൈംഗികബന്ധത്തിലൂടെ പകരുമെന്ന തെറ്റിധാരണയുമുണ്ടായിരുന്നു. എന്നാല്‍ ഈ രോഗം നിരുപദ്രവകരവും ചര്‍മത്തിലെ നിറത്തിലുണ്ടാകുന്ന പോരായ്മ മാത്രമാണെന്നതുമാണ് യാഥാര്‍ഥ്യം.
മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ടും വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാം. വിരലുകള്‍, ചുണ്ട്, കണ്ണിനു ചുറ്റുമുള്ള ഭാഗം, സ്തനങ്ങള്‍, ലിംഗഭാഗങ്ങള്‍, കൈകാലുകള്‍ എന്നിവിടങ്ങളിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. ഒരിടത്തു തുടങ്ങി മറ്റിടത്തേക്കു വ്യാപിക്കുകയോ ഒറ്റപ്പെട്ടു വെളുത്ത നിറമായി നില്‍ക്കുകയോ ചെയ്യാം.
വെള്ളപ്പാണ്ടു രോഗം അനായാസമായി ചികിത്സിക്കാവുന്ന ഒന്നല്ല. പക്ഷേ കാലം മാറിയതോടെ കൃത്യമായ ചികിത്സാരീതികളും ഉണ്ടായി. മരുന്നുകള്‍ കൊണ്ട് മാറ്റാന്‍ സാധിക്കാത്തവര്‍ക്കായി സ്‌കിന്‍ ഗ്രാഫ്റ്റിങ്, മെലാനോസൈറ്റ് സെല്‍ ട്രാന്‍സ്പ്ലാന്റിങ് തുടങ്ങിയ ചികിത്സാ രീതികളുമുണ്ട്.
ചര്‍മകോശങ്ങള്‍ക്കു നിറം പകര്‍ന്നു നല്‍കുന്ന മെലാനോസൈറ്റ് കോശങ്ങളെ പ്രത്യേക രീതിയില്‍ വേര്‍തിരിച്ച് പാണ്ടുള്ള സ്ഥലത്ത് വച്ചുപിടിപ്പിച്ചതിനുശേഷം ഫോട്ടോ കെമിക്കല്‍ ചികിത്സകൊണ്ട് ഉദ്ദീപിപ്പിച്ചു ത്വക്കിന്റെ സ്വാഭാവികനിറം കൈവരിക്കുന്ന ചികിത്സാരീതിയാണു മെലാനോസൈറ്റ് സെല്‍ ട്രാന്‍സ്പ്ലാന്റ്.
നിറവ്യത്യാസം ഏറെ അനുഭവപ്പെടുന്ന ചുണ്ടിലും കണ്‍പോളകളിലും വിരല്‍ത്തുമ്പിലും മൈക്രോ സ്‌കിന്‍ ഗ്രാഫ്റ്റിങ് ചെയ്യാവുന്നതാണ്. രോഗബാധിതന്റെ ചര്‍മത്തില്‍ രൂപപ്പെടുത്തുന്ന ചെറുകുഴികളിലേക്ക് സമാന ആകൃതിയിലുള്ള ചര്‍മകലകളുടെ ഭാഗങ്ങള്‍ ഗ്രാഫ്റ്റ് ചെയ്യുകയാണ് ഈ ചികിത്സയില്‍. എന്നാല്‍ അസുഖം ശക്തികുറഞ്ഞ് അത് ഭാവിയില്‍ വ്യാപിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഈ ചികിത്സ തിരഞ്ഞെടുക്കാവൂ. കൃത്യമായി പാലിച്ചില്ലെങ്കില്‍ ഗ്രാഫ്റ്റ് ചെയ്ത ഭാഗം തിരിച്ചു വെളുത്തു പോകാനും സാധ്യതയുണ്ട്.
Keywords: White Spots On the Skin: Possible Causes and Treatments, Kochi, News, White Spots, Skin Damage, Health Tips, Health, Treatment, Doctors, Kerala.