city-gold-ad-for-blogger

Attacked | വാട്സ്ആപ് അഡ്മിന്മാർ അടി വരാതെ സൂക്ഷിക്കുക! ഗ്രൂപിൽ നിന്ന് പുറത്താക്കിയതിന് യുവാവിനെ മർദിച്ചതായി പരാതി; ഒരാൾക്കെതിരെ കേസ്

പടന്ന: (www.kasargodvartha.com) യുവാവിനെ വാട്സ്ആപ് ഗ്രൂപിൽ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ അഡ്മിന് അടിയേറ്റതായി പരാതി. പടന്ന കടപ്പുറം ഒരിയരയിലെ സിപി സുധീഷിനെ (36) അക്രമിച്ചെന്നാണ് ആരോപണം. പരാതിയിൽ പിപി ഷൈമേഷ് എന്നയാൾക്കെതിരെ ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ട്.

Attacked | വാട്സ്ആപ് അഡ്മിന്മാർ അടി വരാതെ സൂക്ഷിക്കുക! ഗ്രൂപിൽ നിന്ന് പുറത്താക്കിയതിന് യുവാവിനെ മർദിച്ചതായി പരാതി; ഒരാൾക്കെതിരെ കേസ്

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുധീഷ് അഡ്മിനായ വാട്സ്ആപ് ഗ്രൂപിൽ നിന്ന് ഷൈമേഷിനെ പുറത്താക്കിയതാണ് പ്രകോപനത്തിന് കാരണമെന്നും വഴിതടഞ്ഞ് ഇടത് കൈപിടിച്ച് തിരിച്ച് മുഖത്തടിച്ച് പരുക്കേൽപിക്കുകയായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

Attacked | വാട്സ്ആപ് അഡ്മിന്മാർ അടി വരാതെ സൂക്ഷിക്കുക! ഗ്രൂപിൽ നിന്ന് പുറത്താക്കിയതിന് യുവാവിനെ മർദിച്ചതായി പരാതി; ഒരാൾക്കെതിരെ കേസ്

അതേസമയം, ഗ്രൂപിൽ നിന്ന് പുറത്താക്കിയത് മാത്രമല്ല അക്രമത്തിന് കാരണമെന്നും മുൻ വിരോധവും അക്രമത്തിന് കാരണമായിട്ടുണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, WhatsApp, Attack, Complaint, Case, Police, WhatsApp Group, WhatsApp admin attacked for member's removal.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia