city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dhanteras | ദീപാവലി അടുത്തു; ധന്‍തേരസ് ദിവസത്തിനായി ആളുകള്‍ കാത്തിരിക്കുന്നു; മംഗളകരമായ ഈ ദിവസം ഭാഗ്യം ലഭിക്കാന്‍ എന്തൊക്കെ വാങ്ങണം എന്തൊക്കെ വാങ്ങരുത് എന്ന് അറിയാം

തിരുവനന്തപുരം: (KasargodVartha) ആഘോഷ രാവുകള്‍ക്ക് തുടക്കം കുറിക്കാന്‍ ദീപാവലി (Diwali) എത്തുകയാണ്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദീപാവലി ഉത്സവത്തിന്റെ ആരംഭം അറിയിക്കുന്നത് ധന്‍തേരസ് ദിനമാണ് (Dhanteras Day). അതായത് ദീപാവലിക്ക് മുന്‍പുള്ള കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ചാന്ദ്രദിനം ആണ് ധന്‍തേരസ്.

ഈ ദിവസം പുതിയ എന്തെങ്കിലും വാങ്ങുന്നത് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കളെല്ലാം വാങ്ങാനായി ആളുകള്‍ കാത്തിരിക്കുന്ന ഒരു ദിനം കൂടിയാണിത്. ഈ വിശ്വാസം ഇന്‍ഡ്യയുടെ സാംസ്‌കാരികവും മതപരവുമായ ചരിത്രത്തില്‍ നിന്നാരംഭിച്ചതാണ്.

Dhanteras | ദീപാവലി അടുത്തു; ധന്‍തേരസ് ദിവസത്തിനായി ആളുകള്‍ കാത്തിരിക്കുന്നു; മംഗളകരമായ ഈ ദിവസം ഭാഗ്യം ലഭിക്കാന്‍ എന്തൊക്കെ വാങ്ങണം എന്തൊക്കെ വാങ്ങരുത് എന്ന് അറിയാം


സമ്പത്തിന്റെ ദിവസമാണ് ധന്‍തേരസ്. ഹൈന്ദവ വിശ്വാസമനുസരിച്ച് അക്ഷയ തൃതിയ പോലെതന്നെ 'ധന്‍തേരസ് ദിവസത്തിലും സ്വര്‍ണം വാങ്ങുന്നത് വളരെ ശുഭകരമാണ്. മിക്കവരും സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും വാങ്ങുന്ന സമയമാണ് ധന്‍തേരസ്. ഹിന്ദുമത വിശ്വാസമനുരിച്ച് ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ശുഭസൂചകമായാണ് കണക്കാക്കപ്പെടുന്നത്.

ഇന്‍ഡ്യയാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യം. പ്രതിവര്‍ഷം 700-800 ടണ്‍ സ്വര്‍ണമാണ് ഇന്‍ഡ്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇന്ന് ആളുകള്‍ക്ക് ഭൗതിക സ്വര്‍ണത്തോടുള്ള താത്പര്യം അല്‍പ്പം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ ജ്വലറി ഷോപുകളെ മാത്രം ആശ്രയിക്കേണ്ടതില്ല. ഓണ്‍ലൈനായി ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാവുന്നതാണ്.

ആഭരണം വാങ്ങുന്നവര്‍ സൂക്ഷിക്കുക: സ്വര്‍ണം ആഭരണമായാണ് വാങ്ങുന്നതെങ്കില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കേണ്ടതുണ്ട്. ഹാള്‍മാര്‍ക് ചെയ്ത ആഭരണങ്ങളില്‍ നാല് പ്രധാന ഘടകങ്ങള്‍ തിരയണം, അതായത് ബിഐഎസ് ഹോള്‍മാര്‍ക്, കാരാട്ടിന്റെ പരിശുദ്ധി, കേന്ദ്രത്തിന്റെ തിരിച്ചറിയല്‍ നമ്പര്‍, ജ്വലറിയുടെ തിരിച്ചറിയല്‍ അടയാളം.

മംഗളകരമായ ഈ ദിവസം ഭാഗ്യം ലഭിക്കാന്‍ എന്തൊക്കെ വാങ്ങണം എന്ന് അറിയുന്നത് പോലെ തന്നെ പ്രധാനമാണ് എന്തൊക്കെ വാങ്ങരുത് എന്നറിയുന്നതും.

ധന്‍തേരസ് ദിനത്തില്‍ നിങ്ങളുടെ ഷോപിംഗ് ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ പാടില്ലാത്തവ എന്തൊക്കെയാണെന്ന് നോക്കാം;

സ്റ്റീല്‍

ധന്‍തേരസ് ദിനത്തില്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങുന്നത് വ്യാപകമായി കണ്ടു വരുന്ന കാര്യമാണ്. എന്നാല്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങാതിരിക്കുന്നതാണ് ഉചിതം. ഇത് ഇരുമ്പ് അലോയിയുടെ മറ്റൊരു രൂപമായതിനാല്‍ ഇത് ഒഴിവാക്കി വെങ്കലം അല്ലെങ്കില്‍ ചെമ്പ് പോലുള്ള മറ്റ് ലോഹങ്ങള്‍ പരിഗണിക്കുക.

ആയുധങ്ങള്‍


ധന്‍തേരാസ് ദിനത്തില്‍ ലോഹം വാങ്ങുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന തെറ്റിദ്ധാരണയുണ്ട്. അതിനാല്‍ നിങ്ങള്‍ കത്തിയോ കത്രികയോ പോലുള്ള ആയുധങ്ങള്‍ ഈ ദിവസം വാങ്ങാതിരിക്കുക. ഉത്സവത്തിന് മുമ്പോ ശേഷമോ മാത്രം അവ വാങ്ങുക.

ഇരുമ്പ്

ധന്‍തേരസ് ദിനത്തില്‍ ഇരുമ്പ് അല്ലെങ്കില്‍ ഇരുമ്പുകൊണ്ട് നിര്‍മിച്ച ഉല്‍പന്നങ്ങള്‍ വാങ്ങരുത്. അതിനനുയോജ്യമായ ദിവസമല്ല ഇത്. ഇരുമ്പ് ഉല്‍പന്നങ്ങള്‍ വാങ്ങിയേ തീരൂ എന്നാണെങ്കില്‍ ഈ ഉത്സവ ദിനത്തിന് ശേഷം മാത്രം വാങ്ങുക. അല്ലെങ്കില്‍ പകരം അലുമിനിയം പോലുള്ളവ കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുക.

കാറുകള്‍

മിക്ക കുടുംബങ്ങളിലെയും വിശ്വാസം ധന്‍തേരസ് ദിനത്തില്‍ കാറുകള്‍ വാങ്ങുന്നത് നല്ലതാണെന്നാണ്. എന്നാല്‍ ഈ ദിനത്തില്‍ കാറുകള്‍ വാങ്ങാന്‍ പാടില്ല. ഇനി അഥവാ വാങ്ങുകയാണെങ്കില്‍, ഒരു ദിവസത്തിന് മുമ്പോ ശേഷമോ മാത്രം പണമടയ്ക്കുക.

എണ്ണ

ഉത്സവകാലത്ത് ഏറ്റവും ആവശ്യമുള്ള വസ്തുവാണ് എണ്ണ. എന്നാല്‍ ധന്‍തേരസ് ദിനത്തില്‍ വീട്ടിലേക്ക് എണ്ണവാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. അവ ഉത്സവത്തിനു മുന്‍പ് തന്നെ വീടുകളില്‍ എത്തിക്കുക. ഈ സമയത്ത് എണ്ണ വാങ്ങുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.

കലങ്ങള്‍ അല്ലെങ്കില്‍ കുടങ്ങള്‍

ധന്‍തേരസ് ദിനത്തില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച ഒരു കുടം നിങ്ങള്‍ വാങ്ങുകയാണെങ്കില്‍ അവ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നിങ്ങള്‍ അതില്‍ വെള്ളമോ മറ്റോ നിറയ്ക്കുക. ഒഴിഞ്ഞ കുടങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുക. ധന്‍തേരാസ് ദിനത്തില്‍ മാത്രമല്ല അല്ലാത്തപ്പോഴും പിന്തുടരേണ്ട ഒരു സമ്പ്രദായമാണ് ഇത്.

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍

കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും വസ്തുക്കളും വാങ്ങുന്നത് ഒഴിവാക്കുക. ഹിന്ദുക്കള്‍ പൊതുവെ കറുപ്പിനെ അശുഭകരമായ നിറമായി കണക്കാക്കുന്നു. ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷ നാളായ ദീപാവലി ദിനത്തില്‍ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ആരും ധരിക്കാറില്ല. അതിനാല്‍ കറുത്ത വസ്തുക്കളും വസ്ത്രങ്ങളും വാങ്ങുന്നതും ധരിക്കുന്നതും ഒഴിവാക്കുക.

സമ്മാനങ്ങള്‍

ദീപാവലിയില്‍ സമ്മാനങ്ങള്‍ കൈമാറാം. എന്നാല്‍ ധന്‍തേരാസ് ദിനത്തില്‍ മറ്റുള്ളവര്‍ക്കായി ഒന്നും വാങ്ങരുത്. ഈ ദിവസം വീട്ടില്‍ നിന്ന് പണമോ സ്വര്‍ണം പോലുള്ള വിലയേറിയ ലോഹങ്ങളോ മറ്റു വീടുകളിലേക്ക് അയക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.

മുക്കുപണ്ടം

ധന്‍തേരസ് ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് വളരെ നല്ലതാണ്. ഭാഗ്യവും സമ്പത്തും സമൃദ്ധിയും ഇത് കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാല്‍, അന്നത്തെ ഷോപിങ് ലിസ്റ്റില്‍ നിന്ന് മുക്കുപണ്ടങ്ങള്‍ മാറ്റിനിര്‍ത്തുക.

ഗ്ലാസ് ഉല്‍പന്നങ്ങള്‍

സ്ഫടികം രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ധന്‍തേരാസ് ദിനത്തില്‍ അത് വാങ്ങുകയോ സമ്മാനിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഗ്ലാസ് ലാമ്പുകള്‍ അല്ലെങ്കില്‍ കോക്ടെയ്ല്‍ ഗ്ലാസുകള്‍ പോലുള്ള ഇനങ്ങളും നിങ്ങളുടെ ഉത്സവ ഷോപിംഗ് ലിസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്തുക. അത് പിന്നീട് മറ്റൊരവസരത്തില്‍ വാങ്ങുക.

Keywords: What is Dhanteras; Buying gold for Dhanteras keep these things, Thiruvananthapuram, News, Dhanteras, Festival, Religion, Gold, Gift, Celebration, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia