city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tomatoes | തക്കാളി ധാരാളം കഴിക്കൂ; അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍!

കൊച്ചി: (KasargodVartha) തക്കാളി നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്. ഇതൊരു പഴമായും പച്ചക്കറിയായും കണക്കാക്കുന്നു. മധുര സത്തുള്ള സ്വാദിഷ്ഠമായ തക്കാളികള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പച്ചയോടെ തന്നെ കഴിക്കാറുണ്ട്. കറികള്‍ക്ക് രുചി നല്‍കാന്‍ തക്കാളി കഴിഞ്ഞേ മറ്റേതുമുള്ളൂ. എന്നാല്‍ രുചി മാത്രമല്ല ആരോഗ്യത്തിന് ഏറെ ഗുണവും നല്‍കുന്നവയാണ് തക്കാളി. ഇതില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. എന്നാല്‍ കലോറി കുറവാണ്. കൊഴുപ്പില്ല, ഇങ്ങനെ പോഷക ഗുണം ഏറെയുള്ള ഫലമാണ് തക്കാളി.
Tomatoes | തക്കാളി ധാരാളം കഴിക്കൂ; അടങ്ങിയിരിക്കുന്നത് ഒരുപാട് ആരോഗ്യഗുണങ്ങള്‍!


തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. മറ്റ് 5% പ്രധാനമായും കാര്‍ബോയും ഫൈബറുമാണ്. ഒരു ഇടത്തരം വലിപ്പമുള്ള തക്കാളി 22 കലോറി മാത്രമേ ഉള്ളൂ. ഇതിലെ പോഷകങ്ങള്‍ ആരോഗ്യകരമായ ചര്‍മം, ശരീരഭാരം കുറയ്ക്കല്‍, ഹൃദയാരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നു.

ഒരു കപ്പ് അല്ലെങ്കില്‍ 150 ഗ്രാം പാകം ചെന്ന തക്കാളിയില്‍ വിറ്റാമിന്‍ എ, സി, കെ, ഫോലേറ്റ്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ്. തക്കാളിയില്‍ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്, കൊളസ്ട്രോള്‍, കലോറി എന്നിവ കുറവാണ്. ഇതിന് പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിന്‍, നിയാസിന്‍, വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ് എന്നിവ നല്‍കുന്നു.

ഒരു കപ്പ് തക്കാളി 2 ഗ്രാം ഫൈബര്‍ തരും എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതായത് ഒരു ദിവസം ആവശ്യമായ ഫൈബറിന്റെ 7 ശതമാനം നല്‍കുന്നു. തക്കാളി ഉള്‍പെടെ നിരവധി പഴങ്ങളും പച്ചക്കറികളും സാധാരണ കഴിക്കുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ എന്നിവയില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കും. തക്കാളിയില്‍ പ്രധാന കരോട്ടിനോയിഡുകളായ ല്യൂട്ടിന്‍, ലൈക്കോപീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് ഇവ നല്ലതാണ്.

തക്കാളി നമ്മുടെ ശരീരത്തെ ഏതെല്ലാം രീതിയില്‍ സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

*ഹൃദയാരോഗ്യം

ഹൃദയാരോഗ്യത്തിനായി തക്കാളി ഡയറ്റില്‍ ഉള്‍പെടുത്തുന്നത് ഏറെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലൈക്കോപീന്‍ എന്നത് തക്കാളിയില്‍ വളരെയധികം കാണുന്ന ഒരു കരോറ്റെനോയിഡ് ആണ്. ഇവ ഹൃദയാരോഗ്യത്തെ സംരക്ഷിക്കും.

*ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു

ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. തക്കാളിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാന്‍ ഉത്തമമാണ്.

*രക്തസമ്മര്‍ദം കുറയ്ക്കുന്നു

ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ദിവസേന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

*ആരോഗ്യമുള്ള പല്ലുകള്‍

ആരോഗ്യമുള്ള പല്ലുകള്‍, അസ്ഥികള്‍, മുടി, ചര്‍മം എന്നിവ നിലനിര്‍ത്താന്‍ തക്കാളി സഹായിക്കും. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പാകുകള്‍ ചര്‍മ സംരക്ഷണത്തിന് മികച്ചതാണ്.

*ചര്‍മം

ചര്‍മകാന്തി നിലനിര്‍ത്താന്‍ സഹായിക്കും. കാരറ്റിലും മധുരകിഴങ്ങിലും കാണപ്പെടുന്ന ബീറ്റ-കരോട്ടീന്‍ സൂര്യാഘാതത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കും. ലൈകോപീന്‍ അള്‍ട്രാവയലറ്റ് രശ്മിയോടുള്ള ചര്‍മത്തിന്റെ സംവേദനക്ഷമത കുറയ്ക്കും. ചര്‍മത്തില്‍ പാടുകളും വരകളും വീഴാനുള്ള പ്രധാന കാരണമാണ് യുവി രശ്മികള്‍.

*എല്ലുകള്‍

എല്ലുകളുടെ ബലത്തിന് തക്കാളി വളരെ നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും ഫലപ്രദമാണ്. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും. ഇത് അസ്ഥികള്‍ പൊട്ടുന്നത് കുറയ്ക്കാന്‍ സഹായിക്കും.

*അര്‍ബുദം


പ്രകൃതിദത്തമായി അര്‍ബുദത്തെ തടയുന്നു. പ്രോസ്റ്റേറ്റ്, വായ, കണ്ഠനാളം, തൊണ്ട, അന്നനാളം, വയര്‍, കുടല്‍, മലാശയം, അണ്ഡാശയം എന്നിവയില്‍ അര്‍ബുദം വരാനുള്ള സാധ്യത തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീന്‍ കുറയ്ക്കും. കോശ നാശത്തിന് കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്സിഡന്റുകളായ വിറ്റാമിന്‍ എയും വിറ്റാമിന്‍സിയും തടയും.

*പ്രമേഹം

തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

*കാഴ്ച

തക്കാളി കാഴ്ച മെച്ചപ്പെടുത്തും. തക്കാളിയിലെ വിറ്റാമിന്‍ എ ആണ് കാഴ്ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്. കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന മക്കുലാര്‍ ഡീജനറേഷന്‍ പോലുള്ള കാഴ്ച വൈകല്യങ്ങള്‍ വരാനുള്ള സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

*മുടി

മുടിയുടെ ആരോഗ്യത്തിനും തക്കാളി ഉത്തമമാണ്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമായി ഇരിക്കാന്‍ സഹായിക്കും. തക്കാളി മുടികൊഴിച്ചിലിനുള്ള പരിഹാരമല്ല, മറിച്ച് മുടിയുടെ ഭംഗി കൂട്ടാന്‍ സഹായിക്കും.

*വൃക്ക

വൃക്കയിലും കരള്‍സഞ്ചിയിലും കല്ലുണ്ടാകുന്നത് തടയാന്‍ തക്കാളി ഏറെ സഹായിക്കും. കുരുവില്ലാതെ തക്കാളി കഴിക്കുന്നവരില്‍ വൃക്കയിലും കരള്‍സഞ്ചിയിലും കല്ലുണ്ടാകാനുള്ള സാധ്യത കുറവാണന്നാണ് പഠനങ്ങള്‍ പറയുന്നത്.

*വേദന

വിട്ടുമാറാത്ത വേദനകള്‍ കുറയ്ക്കാന്‍ തക്കാളി നല്ലതാണ്. സന്ധി വാതം, പുറം വേദന പോലെ പലകാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ചെറുതും വലുതുമായ വേദനകള്‍ മാറാതെ നില്‍ക്കുന്നവര്‍ക്ക് തക്കാളി കഴിക്കുന്നതിലൂടെ ഗുണം ലഭിക്കും. 

തക്കാളിയില്‍ അടങ്ങിയിട്ടുള്ള ബയോഫ്ളേവനോയിഡും കരോറ്റിനോയിഡും പ്രതികോശ ജ്വലന ഹേതുക്കളാണ്. വിട്ടുമാറാത്ത വേദനയ്ക്ക് കോശജ്വലനം കാരണമാകാറുണ്ട്. അതിനാല്‍ ഇതിനെ പ്രതിരോധിച്ചാല്‍ വേദനയ്ക്ക് ശമനമുണ്ടാകും. (വേദന സംഹാരികളായ പല മരുന്നുകളും പ്രതി കോശജ്വലന മരുന്നുകളാണ്).

*ശരീര ഭാരം

ശരീര ഭാരം കുറയ്ക്കാന്‍ തക്കാളി ഏറെ സഹായിക്കും. ശരീര ഭാരം കുറയ്ക്കാന്‍ ഭക്ഷണക്രമവും വ്യായാമവും പതിവാക്കിയിട്ടുണ്ടെങ്കില്‍ എല്ലാ ദിവസവും തക്കാളി കൂടി കഴിച്ചു തുടങ്ങുക. സാലഡുകളിലും സാന്‍ഡ് വിച്ചിലും മറ്റും ഇവ കൂടുതലായി ഉപയോഗിക്കാം. തക്കാളിയില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുള്ളതിനാല്‍ വയറ് നിറയ്ക്കുന്ന ആഹാരങ്ങളായിട്ടാണ് ഇതിനെ കാണുന്നത്. അധികം കലോറിയും കൊഴുപ്പും ഇല്ലത്ത ഇവ വേഗം വയറ് നിറയ്ക്കും.

Keywords: What Are the Health Benefits of Tomatoes?, Kochi, News, Health Benefits, Tomatoes, Health Tips, Health, Food, Fiber, Water, Kerala News



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia