Well collapsed | മഴ കനത്തു; ഉപയോഗിച്ച് കൊണ്ടിരുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു; വീഡിയോ
Jun 28, 2023, 11:07 IST
കാസർകോട്: (www.kasargodvartha.com) മഴ കനത്തതോടെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപോർട് ചെയ്യാൻ തുടങ്ങി. നെല്ലിക്കുന്ന് ബങ്കരക്കുന്നിൽ ഉപയോഗിച്ച് കൊണ്ടിരുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു. പരേതനായ ബീഫാത്വിമയുടെ വീട്ടുപറമ്പിലെ കിണറാണ് മോടോർ പമ്പ് സെറ്റ് അടക്കം ചൊവ്വാഴ്ച സന്ധ്യയോടെ ഇടിഞ്ഞുതാഴ്ന്നത്.
കിണറിന്റെ ചുറ്റുമതിലെ ചെറിയ ഭാഗം ഒഴിച്ച് പൂർണമായും തകർന്നിട്ടുണ്ട്. വർഷങ്ങളായി കുടിവെള്ളത്തിനും മറ്റുമായി ആശ്രയിച്ച് വരുന്ന കിണറാണിതെന്ന് വീട്ടുകാർ പറയുന്നു. അടുക്കള ഭാഗത്താണ് കിണർ സ്ഥിതി ചെയ്യുന്നത്
കിണറിന്റെ ചുറ്റുമതിലെ ചെറിയ ഭാഗം ഒഴിച്ച് പൂർണമായും തകർന്നിട്ടുണ്ട്. വർഷങ്ങളായി കുടിവെള്ളത്തിനും മറ്റുമായി ആശ്രയിച്ച് വരുന്ന കിണറാണിതെന്ന് വീട്ടുകാർ പറയുന്നു. അടുക്കള ഭാഗത്താണ് കിണർ സ്ഥിതി ചെയ്യുന്നത്