city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | ക്ഷേമപെൻഷൻ തട്ടിപ്പ്: അന്വേഷണം മരവിപ്പിച്ചതിന് പിന്നിൽ സർവീസ് സംഘടനാ നേതാക്കളുടെ ഇടപെടലെന്ന് ആക്ഷേപം

Signboard Of Welfare Pension Fraud Kerala
Representational Image Generated by Meta AI

● 1500 ലേറെ സർക്കാർ ഉദ്യോഗസ്ഥർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു .
● ചില ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
● സമ്പന്നർ ക്ഷേമപെൻഷൻ തട്ടിയെടുക്കുന്നതായും ആരോപണം

തിരുവനന്തപുരം: (KasargodVartha) വയോജനങ്ങൾക്കും, വിധവകൾക്കും ഉൾപ്പെടെ കരുതലായി സർക്കാർ നൽകിവരുന്ന 1600 രൂപയുടെ പ്രതിമാസ സാമൂഹിക സുരക്ഷാ പെൻഷൻ സർക്കാർ ഉദ്യോഗസ്ഥരും, സർവീസ് പെൻഷൻകാരും നാട്ടിലെ സമ്പന്നരുമടക്കം തട്ടിയെടുക്കുന്നതിൽ വ്യാപക അന്വേഷണം നടത്തുന്നതിൽ നിന്ന് ധനവകുപ്പിനെ തടഞ്ഞ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി.

സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാരിനെ പറ്റിച്ച് പെൻഷൻ കൊള്ളയടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി ധനവകുപ്പ് മുന്നോട്ടു പോകുന്നതിനിടയിൽ  സർക്കാർ അനുകൂല സർവീസ് സംഘടനാ നേതാക്കളുടെ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം മരവിപ്പിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.

അനധികൃതമായി പെൻഷൻ പറ്റുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരടക്കം 1500 ലേറെ ജീവനക്കാർ ഉള്ളതായി നേരത്തെ ധനവകുപ്പ് കണ്ടെത്തിയിരുന്നു. ചുരുക്കം ചില വകുപ്പുകളിൽ ഇവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചിരുന്നു. ധനവകുപ്പിന്റെ തുടർനടപടികളാണ് ഇപ്പോൾ സർക്കാർ ഇടപെട്ട് വിലക്കിയിരിക്കുന്നത്. ഇതിന് യൂണിയൻ നേതാക്കളുടെ ഇടപെടലുകൾ ഉണ്ടെന്നാണ് ആക്ഷേപം.

പെൻഷൻ പറ്റുന്ന സമ്പന്നർക്ക് വേണ്ടി തദ്ദേശസ്ഥാപനങ്ങളിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ  തടഞ്ഞതോടെയാണ് അന്വേഷണം അവസാനിപ്പിച്ച് ധനവകുപ്പ് തടിയൂരിയത്. സംസ്ഥാനത്ത് ഏതാണ്ട് 10 ലക്ഷത്തിലധികം പേർ ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റുന്നുവെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ.

ക്ഷേമപെൻഷനിൽ കയ്യിട്ടുവാരുന്നതിൽ വലിയ തോതിലുള്ള തട്ടിപ്പ് കണ്ടെത്തിയ ധനവകുപ്പ് വാർഡ് തലത്തിൽ തന്നെ പരിശോധന നടത്താനായിരുന്നു പരിപാടി. ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ വീടുകളിൽ ആഡംബര കാറുകളുള്ളവരും, 2000 ചതുരശ്ര അടി തറ വിസ്തീർണത്തിൽ കൂടുതലുള്ള ഇരുനില വീടുകളും, എയർകണ്ടീഷൻ ഉൾപ്പെടെയുള്ള സുഖസൗകര്യങ്ങളു ള്ളവരുമുണ്ടെന്ന് ധന വകുപ്പ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. സർക്കാർ ജീവനക്കാരിൽ സർവീസ് പെൻഷൻ പറ്റുന്നവർ പോലും ക്ഷേമപെൻഷൻ വാങ്ങുന്നതായും കണ്ടെത്തിയിരുന്നു.

സമ്പന്നർക്ക് വേണ്ടി പഞ്ചായത്ത് ഭരണസമിതിയും, സർക്കാർ ജീവനക്കാർക്ക് വേണ്ടി യൂണിയൻ നേതാക്കളും വാളോങ്ങിയതോടെയാണ് ധനവകുപ്പ് പരിശോധനയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് നിർദേശം നൽകിയെന്നാണ് ആരോപണമുയരുന്നത്. അതിനിടെ സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന് കണ്ടെത്തലിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനവും ഇപ്പോൾ മരവിപ്പിച്ചിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? 

The Kerala government has frozen an investigation into welfare pension fraud after pressure from pro-government service organization leaders. The finance department had found that over 1,500 government officials were involved in the fraud, but further action has been halted.

#Kerala #WelfarePensionFraud #Corruption #Government #Investigation #Politics

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia