city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

RTI | 'നവ കേരള സദസിനെ സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം വിചിത്രമായ മറുപടി'; ഒരു വിവരവും ലഭ്യമല്ലെന്ന് വിവരാവകാശ ഓഫീസർ; വിവരം തേടിയത് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്

കാസർകോട്: (KasaragodVartha) ജില്ലയിൽ നടന്ന നവ കേരള സദസിനെ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്കൊന്നും കാസർകോട് കലക്ട്രേറ്റിലെ ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കൃത്യമായ മറുപടി നൽകിയില്ലെന്ന് ആക്ഷേപം. 15 ഓളം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തേടിയതെങ്കിലും ഒന്നിനും വ്യക്തമായ മറുപടി നൽകാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നാണ് വിമർശനം. ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്താണ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്.

RTI | 'നവ കേരള സദസിനെ സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം വിചിത്രമായ മറുപടി'; ഒരു വിവരവും ലഭ്യമല്ലെന്ന് വിവരാവകാശ ഓഫീസർ; വിവരം തേടിയത് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്

ജില്ലയിൽ നടന്ന നവ കേരള സദസ് ആരാണ് സംഘടിപ്പിച്ചതെന്നും ജില്ലയിലെ പരിപാടികൾക്ക് സംസ്ഥാന സർകാർ എത്ര രൂപ അനുവദിച്ചെന്നും ഏത് വകുപ്പിൽ എന്തിന് വേണ്ടിയെന്നുമായിരുന്നു ആദ്യത്തെ ചോദ്യം. ഇതിനുള്ള മറുപടി ഇങ്ങനെയാണ്: 'നവ കേരള സദസ് സംസ്ഥാന സർകാരിന്റെ ഔദ്യോഗിക പരിപാടിയാണ്. എല്ലാ ജില്ലയിലും സംസ്ഥാന സർകാർ തന്നെയാണ് സദസ് സംഘടിപ്പിക്കുന്നത്. ഇതിന് സർകാർ നേരിട്ട് തുകയൊന്നും അനുവദിച്ചില്ല'.

RTI | 'നവ കേരള സദസിനെ സംബന്ധിച്ച ചോദ്യങ്ങൾക്കെല്ലാം വിചിത്രമായ മറുപടി'; ഒരു വിവരവും ലഭ്യമല്ലെന്ന് വിവരാവകാശ ഓഫീസർ; വിവരം തേടിയത് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്

നവ കേരള സദസിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം നൽകിയിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏത് സ്ഥാപനം എത്ര രൂപ നൽകിയെന്ന ചോദ്യത്തിന് ഇതുസംബന്ധിച്ചുള്ള രേഖകൾ ഈ ഓഫീസിൽ ലഭ്യമല്ലെന്നും എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ അന്വേഷിക്കണമെന്നുമാണ് നിർദേശിക്കുന്നത്. നവ കേരള സദസിനു വേണ്ടി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പണം അനുവദിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര രൂപ, ആർക്ക് എത്ര രൂപ നൽകി, ഏത് അകൗണ്ടിലാണ് പണം കൈമാറിയതെന്നുള്ള ചോദ്യങ്ങൾക്കും എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ അന്വേഷിക്കണമെന്നാണ് നിർദേശിക്കുന്നത്.

നവകേരള സദസിനുവേണ്ടി ജില്ലയുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഭരണസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി സെക്രടറിമാർ പണം അനുവദിച്ചിട്ടുണ്ടോ, പണം കൈമാറിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കും മുകളിൽ പറഞ്ഞ അതേ മറുപടിയാണ് നൽകിയിട്ടുള്ളത്. നവ കേരള സദസിനുവേണ്ടി ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ പണം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾക്ക് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ അന്വേഷിക്കണമെന്നാണ് നിർദേശിക്കുന്നത്. ജില്ലയിൽ നിന്ന് പൊതുജനങ്ങളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം പിരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഈ ഓഫീസിൽ നിന്നും അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ ഇത് സംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്നാണ് അറിയിക്കുന്നത്.

പരിപാടി സംഘടിപ്പിക്കാൻ സർകാരോ സംഘാടക സമിതിയോ രശീതി പ്രിന്റ് ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് ഈ ഓഫീസിൽ നിന്നും അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ രേഖ ലഭ്യമല്ലെന്നാണ് മറുപടി. നവ കേരള സദസിന് വേണ്ടി ജില്ലയിൽ എത്ര രൂപ ചിലവാക്കി, ആർക്ക് എത്ര രൂപ നൽകി, വരവ് ചില് കണക്കിന്റെ പകർപ്പ് നൽകുക എന്ന ചോദ്യത്തിന് ഇത് സംബന്ധിച്ച രേഖകൾ ഓഫീസിൽ ലഭ്യമല്ലെന്നാണ് മറുപടി. സർകാർ ഉദ്യോഗസ്ഥർ പിരിവ് എടുത്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ഈ ഓഫീസിൽ നിന്നും അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ ഇത് സംബന്ധിച്ച രേഖ ലഭ്യമല്ലെന്നാണ് മറുപടി.

നവ കേരള സദസിന് വേണ്ടി പണം പിരിക്കാനും ചിലവാക്കാനും ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന ചോദ്യത്തിനും ഈ ഓഫീസിൽ നിന്നും അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ ഇത് സംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്ന മറുപടി തന്നെയാണ് നൽകിയത്. നവ കേരള സദസിന് വേണ്ടി ചിലവാക്കിയ പണം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് രേഖകൾ ഈ ലഭ്യമല്ലെന്ന മറുപടിയാണ് നൽകിയത്.

മണ്ഡലം തലത്തിലും ജില്ലാതലത്തിലും രൂപീകരിച്ച സംഘാടകസമിതിയുടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ ജില്ലാ പഞ്ചായത് പ്രസിഡന് ബേബി ബാലകൃഷ്ണൻ, റവന്യൂ ഡിവിഷണൽ ഓഫീസർ അതുൽ എസ് നാഥ്, കാസർകോട്ട് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് / ഡെപ്യൂടി കലക്ടർ നവീൻ ബാബു, ഉദുമയിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, ജോയിന്റ് രജിസ്ട്രാർ കെ ലസിത, കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരൻ എംഎൽഎ, ജോയിന്റ് കമീഷണർ പി സി ജയരാജ്, തൃക്കരിപ്പൂർ എം രാജഗോപാലൻ എംഎൽഎ, ജെയ്‌സൺ മാത്യു എന്നിവരാണ് യഥാക്രമം ചെയർപേഴ്സൺ, കൺവീനർ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നവ കേരള സദസിന്റെ വരവ് ചിലവ് കണക്ക് പരിശോധിക്കാൻ (ഓഡിറ്റ് ചെയ്യാൻ) സംവിധാനമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഓഡിറ്റ് ചെയ്യണമെന്ന നിർദേശം ഇതുവരെ സർകാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നവ കേരള സദസിനു വേണ്ടി ബജറ്റ് തയ്യാറാക്കിയിരുന്നുവോ എന്ന ചോദ്യത്തിന് ടെൻഡർ നടപടികൾ സ്വീകരിച്ചിട്ടില്ലാത്തതിനാൽ ഇതുസംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Nava Kerala Sadas, Malayalam News, BJP, Application, Tender, Weird answer to all questions about Nava Kerala Sadas.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia