city-gold-ad-for-blogger
Aster MIMS 10/10/2023

എതിര്‍ക്കേണ്ടത് അനാചാരങ്ങളെ, വിവാഹം സാമ്പത്തിക സ്ഥിതിയനുസരിച്ചു നടത്തട്ടെ: കല്ലട്ര മാഹിന്‍ ഹാജി

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്

(www.kasargodvartha.com 27.09.2014) വിവാഹവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. വിവാഹനാളില്‍ മണവാളനെ ആനയിക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും ധാരാളം അനാചാരങ്ങള്‍ നടക്കുന്നു. ഇത് കണ്ടില്ലെന്ന് നടിക്കുകയും ആര്‍ഭാട വിവാഹങ്ങളെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുകയും, ചെയ്യുന്നത് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ഒരാളുടെ വിവാഹം എന്നത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരിക്കല്‍ മാത്രം നടത്താനുദ്ദേശിക്കുന്നതാണ്. അതെങ്ങനെ നടത്തണമെന്നത് അവരുടെ മൗലികാവകാശവും സ്വാതന്ത്യവുമാണ്. അതൊരിക്കലും തനിക്കോ, തന്റെ കുടുംബജീവിതത്തിനോ ഭാവിയില്‍ ബാധ്യതയാവാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ ഉണ്ടാവേണ്ടതും അത്യാവശ്യവുമാണ്.

ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കുന്നതിന്റെ ഭാഗമായി വിവാഹം പള്ളിയിലൊതുക്കാമെങ്കില്‍ അത് നല്ല കാര്യം തന്നെ. പക്ഷേ വിവാഹം പള്ളിയിലൊതുക്കിയേ തീരൂ എന്ന നിര്‍ബന്ധ ബുദ്ധി കാട്ടരുത്. കാരണം ഭൂരിപക്ഷം പേര്‍ക്കും അത് പൂര്‍ണമായും പ്രാവര്‍ത്തികമാക്കാന്‍ സാധ്യമല്ല. വിവാഹം പള്ളിയില്‍ മാത്രമായി ഒതുക്കാന്‍ സാധിക്കാത്തവരെ വിമര്‍ശിക്കുന്നതും ശരിയല്ല. സമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടുകയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന സാമ്പത്തിക ശേഷിയുള്ളവരോട് വരനും, വധുവിന്റെ പിതാവും, ഖത്തീബും മാത്രം ചേര്‍ന്ന് നിക്കാഹ് കര്‍മം നടത്തിയാല്‍ മതിയെന്നു പറയുന്നത് അമിതാവേശത്തിന്റെ ഭാഗമായി മാത്രമേ പൊതുസമൂഹം വിലയിരുത്തുകയുള്ളൂ.

അവരവരുടെ സാമ്പത്തിക ഭദ്രതയ്ക്കനുസൃതമായും സാമൂഹ്യചുറ്റുപാടുകളിലെ ബന്ധങ്ങള്‍ക്കനുസൃതമായും വിവാഹവേദി മാറുന്നതില്‍ തെറ്റൊന്നും കാണേണ്ടതില്ല. ഓരോ ജമാഅത്തിലേയും സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കാന്‍ മഹല്‍കമ്മിറ്റികളും സംയുക്ത ജമാഅത്തുകളും, സാംസ്‌കാരിക സംഘടനകളും മുന്നോട്ട് വന്നാല്‍ മാത്രം പോര, പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ യുവാക്കള്‍ തന്നെ മുന്നോട്ട് വരികയും വേണം. ഇതിന്റെ ആവശ്യകത പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും പ്രാവര്‍ത്തികമാക്കുകയും വേണം. അതിനു പകരം വിവാഹം ആര്‍ഭാടമായിപ്പോയി എന്ന് കൊട്ടിഘോഷിക്കുക മാത്രം ചെയ്ത് തടിയൂരുന്ന പ്രവണത ശരിയല്ല.

നമുക്ക് ചെയ്യാന്‍ പറ്റുന്നത് പറയുകയും ചെയ്യാന്‍ സാധിക്കാത്തത് പറയാതിരിക്കുകയും ചെയ്യുന്നതല്ലേ ഉത്തമം. വിവാഹം ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള ആഹ്വാനങ്ങള്‍ ആവേശത്തില്‍ നിന്നുമാത്രം ഉടലെടുത്തതാണെന്ന് മനസ്സിലാക്കാം. പൊതുരംഗത്തും സാമൂഹ്യ സാസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിവാഹം ക്ഷണിക്കാനെത്തിയവരോട് ചോദിക്കാനാവുമോ, താങ്കളുടെ വീട്ടിലെ വിവാഹം ആര്‍ഭാടമായാണോ നടത്തുന്നതെന്ന്? അതേസമയം വിവാഹത്തിന് കാര്‍മികത്വത്തിന് ക്ഷണിക്കുന്ന സമയത്തും നിശ്ചയം നടത്തുന്ന ഘട്ടങ്ങളിലും മത രംഗത്തുള്ളവര്‍ക്കും കാരണവന്‍മാര്‍ക്കും ആര്‍ഭാട രഹിത വിവാഹത്തിനെതിരെ ബോധവല്‍ക്കരണം നടത്താനും ഉപദേശിക്കാനും അവസരമുണ്ട്.

ഓരോരുത്തരും അവരവരുടെ സാമ്പത്തിക ഭദ്രതയ്ക്കനുസൃതമായി വിവാഹങ്ങള്‍ നടത്തട്ടെ. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭിക്കുന്നവര്‍ ഉയര്‍ന്ന സാമ്പത്തിക നിലവാരത്തിലുള്ളവരോട് മത്സരിക്കാതെ അനാവശ്യ വിവാഹ ധൂര്‍ത്തില്‍ നിന്നും മറ്റും മാറിനില്‍ക്കട്ടെ. വിവാഹവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നിമിത്തമായേക്കാം. നല്ല നാളുകള്‍ക്കു വേണ്ടി നമുക്ക് പ്രയത്‌നിക്കാം.

വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എതിര്‍ക്കേണ്ടത് അനാചാരങ്ങളെ, വിവാഹം സാമ്പത്തിക സ്ഥിതിയനുസരിച്ചു നടത്തട്ടെ: കല്ലട്ര മാഹിന്‍ ഹാജിKeywords : Muslim-league, Kallakatta, District, Wedding days, Kasaragod, Kerala, Kallatra Mahin Haji, Vice President, Wedding anti extravagance campaign- Kallatra Mahin Haji. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL