city-gold-ad-for-blogger
Aster MIMS 10/10/2023

Food Kits | ബത്തേരിയില്‍നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യകിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് സിപിഎമ്മും കോണ്‍ഗ്രസും; അന്വേഷണം

Wayanad: 1500 Food kits filled with essential items seized from Sultan Bathery, Wayanad News, 1500 Food Kits, Filled, Essential Items

*വാഹനം പൊലീസ് കസ്റ്റഡിയില്‍.

*ഇലക്ഷന്‍ ഫ്‌ളയിങ് സ്‌ക്വാഡിന് കൈമാറുമെന്ന് പൊലീസ്.

*ആരോപണം നിഷേധിച്ച് മണ്ഡലം പ്രസിഡന്റ് എഎസ് കവിത.

വയനാട്: (KasargodVartha) ബത്തേരിയില്‍നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യകിറ്റുകള്‍ പൊലീസ് പിടികൂടി. വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാത്രി ബുധനാഴ്ച (24.04.2024) ഏഴുമണിയോടെ ഭക്ഷ്യ കിറ്റുകള്‍ കയറ്റിയ വാഹനം പൊലീസ് പിടികൂടിയത്. 

ബത്തേരി പൊലീസ് പറയുന്നത്: ഒന്നിന് 279 രൂപ വരുന്ന കിറ്റുകളാണ് ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയില്‍നിന്നു വാങ്ങിയിരിക്കുന്നത്. ഒരു കിലോ പഞ്ചസാര, ബിസ്‌കറ്റ്, റസ്‌ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റര്‍ വെളിച്ചെണ്ണ, അരകിലോ സോപ് പൊടി, ഒരു കുളിസോപ് എന്നിവയാണ് കിറ്റിലുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്. 

വാഹനത്തില്‍ കയറ്റിയ നിലയിലാണ് കിറ്റുകള്‍ പിടികൂടിയത്. ആവശ്യസാധനങ്ങള്‍ക്കൊപ്പം വെറ്റിലയും ചുണ്ണാമ്പും അടക്കമുള്ള വസ്തുക്കളും ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിന് മുന്നില്‍ നിന്ന് പിടിച്ചെടുത്ത കിറ്റുകളില്‍ ഉണ്ട്. ഇത് എവിടേക്കുള്ളതാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവറുടെ നിലപാട്. വാഹനം കസ്റ്റഡിയിലെടുത്തു. ഇത് തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡിന് കൈമാറുമെന്ന്  പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ആദിവാസി കോളനികളില്‍ വിതരണം ചെയ്യാന്‍ ബി ജെ പി തയ്യാറാക്കിയതാണ് കിറ്റുകളെന്ന്  ആരോപിച്ച് യു ഡി എഫും എല്‍ ഡി എഫും രംഗത്തെത്തി. പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നല്‍കി വോടര്‍മാരെ സ്വാധീനിച്ച് വോട് നേടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും ഇരുമുന്നണികളും ആരോപിച്ചു. നേരത്തെ 800 കിറ്റുകള്‍ കൂടി കയറ്റി പോയിരുന്നതായും ആരോപണം ഉണ്ട്. അതേസമയം, ബി ജെ പി ബത്തേരി മണ്ഡലം പ്രസിഡന്റ് എ എസ് കവിത ആരോപണം നിഷേധിച്ചു.
 

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL