city-gold-ad-for-blogger

വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

ചെങ്കള: (www.kasargodvartha.com 31/10/2015) വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സേതുവിനെയാണ് ചെങ്കള പാണലത്തെ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വാതില്‍ അടച്ചിട്ട നിലയില്‍ കണ്ട ക്വാര്‍ട്ടേഴ്‌സ് ഉടമ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

40 വര്‍ഷമായി പാണലത്താണ് സേതു താമസം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സേതുവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് നാട്ടുകാരും ക്വാര്‍ട്ടേഴ്‌സ് ഉടമയും പറയുന്നത്.
വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

Keywords: Chengala, Kasaragod, Kerala, Suicide, Police, Water authority employee found dead hanged.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia