city-gold-ad-for-blogger

സര്‍ക്കാര്‍ ഫ് ളാറ്റുകളിലെ മലിനജലം പഞ്ചായത്ത് റോഡിലേക്ക്; കലക്ടര്‍ക്ക് പരാതി നല്‍കി

വിദ്യാനഗര്‍: (www.kasargodvartha.com 12.11.2016) ഉദയഗിരി ഹൗസിംഗ് ബോര്‍ഡ് അപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള മലിന ജലം മധൂര്‍ പഞ്ചായത്തില്‍ പെട്ട ഉദയഗിരി മാഹിന്‍ നഗര്‍ ക്രോസ് റോഡില്‍ ഒഴുക്കി വിടുന്നതിനാല്‍ ഇതുവഴിയുള്ള ജനസഞ്ചാരം തടസ്സപ്പെടുകയും പരിസരത്തെ താമസക്കാര്‍ ഏറെ വിഷമിക്കുകയും ചെയ്യുന്നതായി മാഹിന്‍ നഗര്‍ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

ഒട്ടേറെ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡില്‍ ഫ് ളാറ്റുകളില്‍ നിന്നുള്ള മലിന ജലം കെട്ടികിടന്നു ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ വഴിയാത്ര തടസ്സപ്പെടുകയും സമീപ പ്രദേശത്തുള്ള താമസക്കാരുടെ ജനജീവിതം ദുസ്സഹമായി തീരുകയും ചെയ്യുന്നു. ഹൗസിംഗ് ബോര്‍ഡിന്റെ അശാസ്ത്രിയ ഡ്രൈനേജ് സിസ്റ്റമാണ് പ്രശ്‌നത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതേ ഫ് ളാറ്റുകളില്‍ താമസിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ ദൈനംദിന മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ റോഡരികില്‍ സ്ഥാപിച്ച തുറന്ന മാലിന്യ സംഭരണി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു പരാതിയും നല്‍കുകയുണ്ടായി. റസിഡന്‍സ് അസോസിയേഷന്റെ പരാതികള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി.

സര്‍ക്കാര്‍ ഫ് ളാറ്റുകളിലെ മലിനജലം പഞ്ചായത്ത് റോഡിലേക്ക്; കലക്ടര്‍ക്ക് പരാതി നല്‍കി

Keywords: Kerala, kasaragod, Vidya Nagar, District Collector, complaint, Mahin Residence Association, Madhur, K Jeevan Babu, Government Flat, Smell.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia