city-gold-ad-for-blogger

Waste dumped | അംഗണവാടിയുടെ തൊട്ടടുത്ത് മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ; രോഗഭീഷണിയിൽ പ്രദേശവാസികൾ

ചെർക്കള: (www.kasargodvartha.com) അംഗണവാടിയുടെ തൊട്ടടുത്ത് മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ. ഇത് പതിവാണെന്നും പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ചെർക്കള പഞ്ചായതിലെ 15-ാം വാർഡിലെ ബേർക്കയിലുള്ള അംഗണവാടിയുടെ പിറകിലാണ് മാലിന്യങ്ങളും, ആഹാര അവശിഷ്ടങ്ങളും പ്ലാസ്റ്റിക് സഞ്ചികളിലും മറ്റും അലക്ഷ്യമായി നിക്ഷേപിച്ചത്.
            
Waste dumped | അംഗണവാടിയുടെ തൊട്ടടുത്ത് മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ; രോഗഭീഷണിയിൽ പ്രദേശവാസികൾ

പിഞ്ചുകുട്ടികൾ പഠിക്കുന്ന സ്ഥലത്തോടാണ് സാമൂഹ്യ വിരുദ്ധർ ഈ ദ്രോഹം ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി രോഗങ്ങൾക്കും ഇത് കാരണമാകുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെക്കുന്നു. പ്രത്യേകിച്ചും മഴക്കാലമായതിനാൽ ഇത് ചീഞ്ഞളിയുന്നതിനും ദുർഗന്ധം വമിക്കുന്നതിനും കാരണമാകും. നിരവധി തവണ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെന്ന് പൊതുപ്രവർത്തകൻ ഹർശാദ് പൊവ്വൽ കാസർകോട് വാർത്തയോട് പറഞ്ഞു.

പൊതു സ്ഥലത്ത് മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതും രണ്ടു ലക്ഷം രൂപ വരെ പിഴയും ആറുമാസം കഠിന തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല.

അധികൃതർ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: News, Kerala, Kasaragod, Top-Headlines, Cherkala, Waste, Waste Dump, Wastage-Dump, Issue, Health, People, Childrens, Anganwadi, Waste dumped near Anganwadi.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia