city-gold-ad-for-blogger

അറവ് മാലിന്യങ്ങൾ കിണറ്റിൽ തള്ളി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.05.2021) കോഴിക്കടകളിൽ നിന്നും മറ്റുമുള്ള അറവു മാലിന്യങ്ങൾ കിണറ്റിൽ തളളിയതായി പരാതി.

അറവ് മാലിന്യങ്ങൾ കിണറ്റിൽ തള്ളി


മാലോം ദർഘാസ് എടക്കാനത്ത് വെസ്റ്റ് എളേരി പഞ്ചായത്ത് മുൻ മെമ്പർ പരേതനായ കെ ജെ ടോമിയുടെ പേരിലുള്ള രണ്ടേകർ കൃഷിയിടത്തിലെ കിണറ്റിലാണ് സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ അറവ് മാലിന്യങ്ങൾ തള്ളിയത്.

ടോമിയുടെ ഭാര്യ ഗ്രേസി വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകി. ഈ സ്ഥലത്തിന്റെ താഴ്ഭാഗത്ത് പത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ കിണറ്റിലേക്കും മലിന ജലമൊഴുകിയെത്തി പ്രദേശമാകെ ദുർഗന്ധം പരന്നിരിക്കുകയാണ്. മലയോര മേഖലയിൽ വ്യാപകമായി ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മാലിന്യം തള്ളിയത് പരിസരവാസികൾക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

Keywords: Waste dump, Waste, Well, Kasaragod, Malayalam, Kerala, News, Police, Vellarikundu, Waste dumped into well.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia