Polling | സംസ്ഥാനത്ത് വോടെടുപ്പ് ആരംഭിച്ചു; പലയിടത്തും മെഷീന്‍ തകരാറിലായി

*രാവിലെ തന്നെ വോടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു
* ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. പ്രമുഖ നേതാക്കളും സ്ഥാനാര്‍ഥികളും കുടുംബസമേതം അതിരാവിലെ തന്നെ വോട് ചെയ്യാനെത്തി. രാവിലെ മുതല്‍ തന്നെ പല മണ്ഡലങ്ങളിലും വോടര്‍മാരുടെ നീണ്ടനിര കാണപ്പെട്ടു. സാമാന്യം ഭേദപ്പെട്ട പോളിങ് എന്ന് വിലയിരുത്തല്‍. പലയിടത്തും വോടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് വോടിംഗ് നിര്‍ത്തേണ്ട സാഹചര്യവും ഉണ്ടായി. രാവിലെ അഞ്ചര മുതല്‍ മോക് പോളിങ് നടത്തിയിരുന്നു. ചില ബൂതുകളില്‍ വേറെ വോടിങ് മെഷീന്‍ എത്തിക്കേണ്ടിവന്നു.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുകയാണ് 2.77 കോടി വോടര്‍മാരുടെ വിരല്‍ത്തുമ്പില്‍. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് വോടെടുപ്പ്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും വോട്ടെടുപ്പു നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോടെണ്ണല്‍ ജൂണ്‍ നാലിന്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കുടുംബസമേതം അതിരാവിലെ തന്നെ തൃശൂര്‍ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി വോട് ചെയ്യാനെത്തി. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്.ജോര്‍ജ് കോണ്‍വെന്റ് എല്‍ പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുബവും വോട് ചെയ്യാനെത്തിയത്.