city-gold-ad-for-blogger

Vismaya case Verdict | വിസ്‌മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കൊല്ലം: (www.kasargodvartha.com) കേരളം കാത്തിരുന്ന കേസിന്റെ ശിക്ഷാവിധി വന്നു. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് (31) 10 വർഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിൽ 25 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
                    
Vismaya case Verdict | വിസ്‌മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കൊല്ലം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. 304 ബി വകുപ്പു പ്രകാരം 10 വർഷവും, 306 ൽ ആറു വർഷം തടവും 2 ലക്ഷം പിഴയും 498 എ രണ്ട് വർഷം തടവും 50000 പിഴയും സ്ത്രീധന നിരോധനം 3ൽ ആറ് വർഷം തടവും സ്ത്രീധന നിരോധനം 4ൽ ഒരു വർഷവും തടവിന് കോടതി ശിക്ഷ വിധിച്ചു.

അതേസമയം ശിക്ഷാവിധിയിൽ തൃപ്തയല്ലെന്നും ജീവപര്യന്തമാണ് പ്രതീക്ഷിച്ചതെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ മേൽകോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

2019 മെയ് 31 നായിരുന്നു ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ വിസ്മയ വി നായരും മോടോർ വാഹന വകുപ്പ് എഎംവിഐ ആയിരുന്ന ശാസ്താംകോട്ട ശാസ്താ നടയിലെ കിരൺ കുമാറുമായുള്ള വിവാഹം നടന്നത്. എന്നാൽ രണ്ടുവർഷത്തിന് ശേഷം 2021 ജൂൺ 21 ന് വിസ്‌മയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Keywords: News, Kerala, Kollam, Top-Headlines, Court-Order, Case, Verdict, Jail, Suicide, Court, Vismaya case, Kiran Kumar, Vismaya case: Kiran Kumar sentenced to 10 years rigorous imprisonment and fined Rs 12.5 lakh.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia