Ranipuram | ചൂട് കൂടി, ജലലഭ്യത കുറഞ്ഞു; ടൂറിസം കേന്ദ്രമായ റാണിപുരത്ത് മാർച് 8 മുതൽ സന്ദർശകരെ അനുവദിക്കില്ല
Mar 6, 2023, 18:15 IST
റാണിപുരം: (www.kasargodvartha.com) കാസർകോട് ജില്ലയിലെ പ്രമുഖ ഹിൽ സ്റ്റേഷനായ റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ മാർച് എട്ട് മുതൽ സന്ദർശകരെ അനുവദിക്കില്ല. റാണിപുരം ഇകോ ടൂറിസം കേന്ദ്രത്തിൽ ചൂട് കൂടിയതിനെ തുടർന്ന് ജലലഭ്യത കുറവായതിനാലാണ് സന്ദർശകർ എത്തുന്നത് വിലക്കിയിരിക്കുന്നത്. റാണിപുരത്തെ ഉറവയിൽ നിന്നാണ് ഇവിടേക്ക് ആവശ്യമുള്ള വെള്ളം ലഭിച്ചുകൊണ്ടിരുന്നത്. ഉറവ വറ്റിയതോടെയാണ് നിയന്ത്രണം ഏർപെടുത്താൻ നിർബന്ധിതരായതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
റാണിപുരത്തിന്റെ ഹിൽ ടോപിൽ വെള്ളം പോലും കരുതാതെ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. കടുത്ത ദാഹം മൂലം കരുതിയ വെള്ളം പോലും പെട്ടെന്ന് തീർന്നുപോകുന്ന അവസ്ഥയുമുണ്ട്. ഇത്തരം സാഹചര്യം അപകടകരമായ സ്ഥിതി വിശേഷം ഉണ്ടാക്കുമെന്ന് കണ്ടാണ് നിയന്ത്രണം ഏർപെടുത്താൻ നിശ്ചയിച്ചതെന്നും ഫോറസ്റ്റ് അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു. മാർച് എട്ട് മുതൽ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് പ്രവേശനം നിർത്തിവച്ചിരിക്കുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം വലിയ രീതിയിലുള്ള സഞ്ചാരികളാണ് റാണിപുരത്ത് എത്തിക്കൊണ്ടിരിക്കുന്നത്. മാർച് ആദ്യവാരം തന്നെ ഈ പ്രദേശത്ത് ജലലഭ്യത കുറഞ്ഞുവരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് പോലും ജലദൗർലഭ്യം പ്രയാസം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. കോടമഞ്ഞും പ്രകൃതി ഭംഗിയും ആസ്വദിക്കാനുള്ള ഏറ്റവും നല്ല സ്ഥലമായാണ് സഞ്ചാരികൾ റാണിപുരത്തെ കാണുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1,048 മീറ്റർ ഉയരത്തിലുള്ള റാണിപുരത്തിന്റെ ഹിൽ ടോപിൽ നിന്നും കർണാടകയുടെ അടക്കമുള്ള വന സൗന്ദര്യം ഭംഗിയായി തന്നെ ആസ്വദിക്കാൻ കഴിയും.
Keywords: Ksaragod, Kerala, News, Ranipuram, Tourism, Forest, Water, Animal, Sea, Top-Headlines, Visitors will not be allowed to visit Ranipuram from March 8.
< !- START disable copy paste -->