city-gold-ad-for-blogger

Conference | വിശ്വരൂപം യുവജന സമ്മേളനം ഫെബ്രുവരി 11ന് മധൂരിൽ

കാസർകോട്: (KasargodVartha) മധൂര്‍ ശ്രീ കാളികാംബാ മഠ, വിശ്വബ്രാഹ്‌മണ യുവ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിശ്വരൂപം യുവജന സമ്മേളനം ഫെബ്രുവരി 11ന് മധൂര്‍ ശ്രീ കാളികാംബാ മഠത്തില്‍ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് ഉളിയത്തടുക്ക ശക്തി ഭജനാ മന്ദിര പരിസരത്തിന് നിന്ന് ബൈക് റാലി ശോഭയാത്ര ആരംഭിക്കും.
  
Conference | വിശ്വരൂപം യുവജന സമ്മേളനം ഫെബ്രുവരി 11ന് മധൂരിൽ

9.30ന് എച് ഡി എഫ് സി മുംബൈ മേഖല പ്രാദേശിക വൈസ് പ്രസിഡന്റ് മനീഷ് ആചാര്യ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സെമിനാറും ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് സംവാദ പരിപാടിയും നടക്കും. മൂന്ന് മണിക്ക് കാളഹസ്‌തേന്ദ്ര സ്വാമിയുടെ സാന്നിധ്യത്തിൽ യുവജന സമ്മേളനം നടക്കും. മധൂര്‍ കാളികാംബാ മഠത്തില്‍ സേവനം അനുഷ്ഠിച്ച മുതിര്‍ന്ന ഭാരവാഹികളെ ചടങ്ങിൽ ആദരിക്കും.

വാർത്താസമ്മേളനത്തിൽ കെ പ്രഭാകർ ആചാര്യ കോട്ടേക്കർ, മഹേഷ് ആചാര്യ മധൂർ, വരപ്രസാദ് ആചാര്യ കമ്പാർ, വൈ ധർമേന്ദ്ര ആചാര്യ മധൂർ, കെ ജഗധീഷ് ആചാര്യ കമ്പാർ, ശരത് കെജെ ആചാര്യ കമ്പാർ, ശീതൾ ആചാര്യ കാസർകോട് എന്നിവർ സംബന്ധിച്ചു.

Keywords: News, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Vishwarupam Youth Conference on February 11 at Madhur.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia