city-gold-ad-for-blogger

ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനും മുസ്ലിം ലീഗ് നേതാവിന്റെ ബസിനും നേരെ അക്രമം

ബേക്കല്‍: (www.kasargodvartha.com 24/01/2015) ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനും, ഓഫീസിനു മുന്നില്‍ റോഡരികിലായി നിര്‍ത്തിയിട്ട  മുസ്‌ലിം ലീഗ് നേതാവിന്റെ ബസിനും നേരെ അക്രമം. വെള്ളിയാഴ്ച രാത്രിയുണ്ടായ അക്രമം ശനിയാഴ്ച രാവിലെ ഓഫീസ് തുറക്കാന്‍ ജീവനക്കാരെത്തിയപ്പോഴാണ് അക്രമം ശ്രദ്ധയില്‍ പെട്ടത്.

ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ ഗ്രില്‍ തകര്‍ത്ത നിലയിലും വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്റെയും, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസലി ആസിഫലിയുടെയും ആഇശാബിയുടേയും ഓഫീസുകളിലെ ഫര്‍ണിച്ചറുകള്‍ വലിച്ചെറിഞ്ഞ നിലയിലുമാണ്. അലമാര കുത്തിത്തുറന്നു അകത്തുണ്ടായിരുന്ന ഫയലുകളും വലിച്ചെറിഞ്ഞിട്ടുണ്ട്.

കോട്ടിക്കുളം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് റഹീം കാപ്പിലിന്റെ ഉടമസ്ഥതയിലുള്ളതും കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലോടുന്നതുമായ കെ.എല്‍. 56-7077 നമ്പര്‍ ഇമ്രാന്‍ ബസിന്റെ ഗ്ലാസുകളാണ് അടിച്ചു തകര്‍ത്തത്.

വെള്ളിയാഴ്ച വൈകിട്ട് ഓട്ടം കഴിഞ്ഞു ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ബസ്. ശനിയാഴ്ച രാവിലെയാണ് ഗ്ലാസ് തകര്‍ത്ത സംഭവം ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി റഹീമിന്റെ ഉടമസ്ഥതയിലുള്ള ചൈത്ര ബസിനു നേരെ അക്രമമുണ്ടായിരുന്നു.

അന്ന് കോട്ടിക്കുളം ജി.യു.പി. സ്‌കൂളിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിന്റെ എഞ്ചിനില്‍ പൂഴി വാരിയിടുകയും വയറുകള്‍ നശിപ്പിക്കുകയുമായിരുന്നു. സ്പീഡ് ഗവര്‍ണറിന്റെ ഒരു ഭാഗം അഴിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് വീണ്ടും അക്രമമുണ്ടായത്.

മുക്കുന്നോത്ത് മുസ്‌ലിം ലീഗിന്റെ ഫ്ളക്‌സ് ബോര്‍ഡും വെള്ളിയാഴ്ച രാത്രി നശിപ്പിച്ചു. പഞ്ചായത്ത് ഓഫീസും ബസിന്റെ ഗ്ലാസും  തകര്‍ത്ത സംഭവത്തില്‍ ബേക്കല്‍ പോലീസ് സ്ഥലത്തെത്തി  അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരേയും  ഡോഗ് സ്‌കോഡിനെയും പരിശോധനയ്ക്കായി കൊണ്ടുവരാനും ഉദ്ദേശിക്കുന്നു.

പാലക്കുന്നിലെ അര്‍ജുന്‍ സൈക്കിള്‍ ഷോപ്പിന് നേരെയും അക്രമമുണ്ടായി. വരാന്തയിലെ ട്യൂബ് ലൈറ്റുകള്‍ തല്ലിതകര്‍ത്ത നിലയിലാണ്. സമീപത്തുനിന്നും ഒരു പിക്കാസ് പോലീസ് കണ്ടെത്തി.
ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനും മുസ്ലിം ലീഗ് നേതാവിന്റെ ബസിനും നേരെ അക്രമം

ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനും മുസ്ലിം ലീഗ് നേതാവിന്റെ ബസിനും നേരെ അക്രമം


ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനും മുസ്ലിം ലീഗ് നേതാവിന്റെ ബസിനും നേരെ അക്രമം

ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനും മുസ്ലിം ലീഗ് നേതാവിന്റെ ബസിനും നേരെ അക്രമം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
നാലഞ്ചു കുട്ടികള്‍ക്കു പകരം കടുവയെപ്പോലുള്ള ഒരു കുട്ടിയെന്ന് ഉദ്ധവ് താക്കറെ

Keywords:  Muslim League Leader, Bus, Udma, Kottikula, Kerala, Kasaragod, Glass, Flex Board, Violence against IUML leader's bus and Udma GP office.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia