city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | വിജിലൻസ് ഒരുക്കിയ കെണിയിൽ വീണു; കൈക്കൂലി വാങ്ങിയ വിലേജ് ഓഫീസറും അസിസ്റ്റന്റും കയ്യോടെ പിടിയിൽ

ചിത്താരി: (www.kasargodvartha.com) 3,000 രൂപ കൈക്കൂലി വാങ്ങിയ ചിത്താരി വിലേജ് ഓഫീസറെയും (Village Officer) അസിസ്റ്റന്റിന്റെയും അറസ്റ്റ് ചെയ്തതായി വിജിലൻസ് അറിയിച്ചു. വിലേജ് ഓഫീസർ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സി അരുൺ, വിലേജ് അസിസ്റ്റന്റ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ സുധാകരൻ എന്നിവരാണ് പിടിയിലായത്.

Arrested | വിജിലൻസ് ഒരുക്കിയ കെണിയിൽ വീണു; കൈക്കൂലി വാങ്ങിയ വിലേജ് ഓഫീസറും അസിസ്റ്റന്റും കയ്യോടെ പിടിയിൽ

വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ:

'ചാമുണ്ഡിക്കുന്ന് മുനയംകോട് ഹൗസിലെ എം അബ്ദുൽ ബശീർ തന്റെ സഹോദരിയുടെ ഭർത്താവിൻറെ പേരിൽ കൊട്ടിലങ്ങാട് എന്ന സ്ഥലത്ത് 17.5 സെന്റ് സ്ഥലം വാങ്ങുന്നതിന് ആറു മാസം മുമ്പ് എഗ്രിമെൻറ് ഏർപ്പെട്ടിരുന്നു. ഈ സ്ഥലം മരണപ്പെട്ട മൊയ്തീൻ എന്നയാളുടെ പേരിലുള്ളതും വിലേജ് ഓഫീസർ അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളതുമാണ്. ശേഷം സൈറ്റ് പ്ലാനിനും തണ്ടപ്പേർ ലഭിക്കുന്നതിനും വിലേജ് ഓഫീസിൽ അപേക്ഷ കൊടുക്കാൻ പോയപ്പോൾ ആദ്യം ലീഗൽ ഹയർ സർടിഫികറ്റ് വാങ്ങണമെന്ന് വിലേജ് ഓഫീസർ പറഞ്ഞിരുന്നു. സ്ഥലം വിൽപന നടത്തുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്യണമെങ്കിൽ ലീഗൽ ഹയർ സർടിഫികറ്റ് ആവശ്യമാണ്. തുടർന്ന് മൊയ്തീന്റെ ഭാര്യ ഖദീജയുടെ പേരിൽ ഇതിനായി അബ്ദുൽ ബശീർ വിലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.

ഖദീജയുടെ വീട്ടിൽ വിലേജ് ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മറ്റാരും സഹായത്തിന് ഇല്ലാത്തതിനാൽ തൊട്ടടുത്ത വീട്ടുകാരനായ ബശീർ തന്നെയാണ് വിലേജ് ഓഫീസിലും മറ്റും അപേക്ഷയുമായും മറ്റുമുള്ള കാര്യങ്ങളും ചെയ്തിരുന്നത്. എന്നാൽ ലീഗൽ ഹയർ സർടിഫികറ്റും സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നൽകുന്നതിന് ചിത്താരി വിലേജ് ഓഫീസർ സി അരുണും വിലേജ് അസിസ്റ്റൻറ് കെ സുധാകരനും 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ബശീർ കാസർകോട് വിജിലൻസ് ഡെപ്യൂടി പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്തലീൻ പൗഡർ പുരട്ടി 3000 രൂപ വിലേജ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകാൻ പരാതിക്കാരനായ അബ്ദുൽ ബശീറിനെ ഏൽപിച്ചു. ഈ തുക ഉദ്യോഗസ്ഥർക്ക് കൈമാറിയപ്പോൾ വിജിലൻസ് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് വി കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കയ്യോടെ പിടികൂടി. ഇൻസ്പെക്ടർ സുനുമോൻ കെ, സബ്-ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്പൂതിരി, രാധാകൃഷ്ണൻ കെ, മധുസൂദനൻ വിഎം, സതീശൻ പിവി, അസി. സബ് ഇൻസ്പെക്ടർമാരായ സുഭാഷ് ചന്ദ്രൻ വിടി, പ്രിയ കെ നായർ, കെ വി ശ്രീനിവാസൻ, സീനീയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവൻ വി, സന്തോഷ് പി വി, പ്രദീപ് കെപി, പ്രദീപ് കുമാർ വിഎം, ബിജു കെബി, പ്രമോദ് കുമാർ കെ, ഷീബ കെവി, കെ വിജയൻ, ടി കൃഷ്ണൻ, എ വി രതീഷ്, കുമ്പള അസിസ്റ്റന്റ് എജ്യുകേഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് കരുണാകര കെ, കാസർകോട് എംപ്ലോയ്മെന്റ് എക്സ്ചേൻജിലെ എംപ്ലോയ്മെന്റ് ഓഫീസർ പവിത്രൻ പി എന്നിവരുമുണ്ടായിരുന്നു'.

Arrested | വിജിലൻസ് ഒരുക്കിയ കെണിയിൽ വീണു; കൈക്കൂലി വാങ്ങിയ വിലേജ് ഓഫീസറും അസിസ്റ്റന്റും കയ്യോടെ പിടിയിൽ

Keywords: Village officer, Assistant, Arrested, Bribe, Malayalam News, Vigilance, Complaint, Land, Certificate,  Village officer and assistant arrested for taking bribe.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia