Sankalp Yatra | വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കാസര്‍കോട്ട് പര്യടനം തുടരുന്നു
Dec 5, 2023, 19:23 IST
കാസര്‍കോട്: (KasargodVartha) കേന്ദ്ര സര്‍കാരിന്റെ സാമൂഹിക സുരക്ഷ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പ്രചരണ പരിപാടി വികസിത് ഭാരത് സങ്കല്‍പ് യാത്ര ജില്ലയില്‍ പ്രയാണം തുടരുന്നു. കുമ്പള ഗ്രാമ പഞ്ചായതില്‍ സംഘടിപ്പിച്ച പ്രചരണ പരിപാടി ഗ്രാമ പഞ്ചായത് മെമ്പര്‍ പ്രേമവതി ഉദ്ഘാടനം ചെയ്തു.
നബാര്‍ഡ് പ്രതിനിധി ഷാരോണ്‍ വാസ്, കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രതിനിധി മണികണ്ഠന്‍, അഗ്രികള്‍ചര്‍ ഓഫീസര്‍ ബിന്ദു, ഫാക്ട് പ്രതിനിധി ആദിത്യ, കാസര്‍കോട് എഫ് എല്‍ സി, ദേവദാസ് ബി, മൈന എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.
വിവര വിദ്യാഭ്യാസ വിനിമയ വാനില്‍ കേന്ദ്ര വികസന പദ്ധതികളെ കുറിച്ചുള്ള ചെറു വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് പുതിയ സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കി.
സൂക്ഷ്മ മൂലക വള പ്രയോഗം ഡ്രോണ്‍ ഉപയോഗിച്ചു നടത്തുന്നതിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. കാസര്‍കോട് ബി എല്‍ ബി സി കണ്‍വീനര്‍ എന്‍ രാവണ്ണ നായിക്കിന്റെ നേതൃത്വത്തില്‍ വികസിത് ഭാരത് പ്രതിജ്ഞ എടുത്തു.
സൂക്ഷ്മ മൂലക വള പ്രയോഗം ഡ്രോണ്‍ ഉപയോഗിച്ചു നടത്തുന്നതിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. കാസര്‍കോട് ബി എല്‍ ബി സി കണ്‍വീനര്‍ എന്‍ രാവണ്ണ നായിക്കിന്റെ നേതൃത്വത്തില്‍ വികസിത് ഭാരത് പ്രതിജ്ഞ എടുത്തു.
ലീഡ് ബാങ്ക് മാനേജര്‍ ബിമല്‍ എന്‍ വി, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ രാഹുല്‍ രാജ് കര്‍ഷകരായ ഹമീദ് അരിക്കാടി, ഖാദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. ഉച്ചക്ക് ശേഷം മൊഗ്രാല്‍- പുത്തൂര്‍ ഗ്രാമ പഞ്ചായതിലും പ്രചരണ പരിപാടികള്‍ നടന്നു. ചെമ്മനാട്, ചെങ്കള ഗ്രമ പഞ്ചായതുകളില്‍ പ്രചരണ പരിപാടികള്‍ തുടരും.
Keywords: Viksit Bharat Sankalp Yatra continues in Kasaragod, Kasaragod, News, Vikasit Bharat Contemplation Yatra, Kumbala, Inauguration, Free Gas Connection, Pledge, Education, Kerala.