city-gold-ad-for-blogger
Aster MIMS 10/10/2023

Inspection | 10 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച ജെനറല്‍ ആശുപത്രി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് പരാതി; വിജിലന്‍സ് സാംപിള്‍ ശേഖരിച്ചു

കാസര്‍കോട്: (www.kasargodvartha.com) 10 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച കാസര്‍കോട് ജെനറല്‍ ആശുപത്രി റോഡിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് റോഡിന്റെ പലഭാഗങ്ങളില്‍ നിന്നായി സാംപിള്‍ ശേഖരിച്ചു. നേരത്തെ വിജിലന്‍സ് സംഘം ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്തിയിരുന്നു.
    
Inspection | 10 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച ജെനറല്‍ ആശുപത്രി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് പരാതി; വിജിലന്‍സ് സാംപിള്‍ ശേഖരിച്ചു

എംഎല്‍എ തുകയില്‍ നിന്ന് അനുവദിച്ച പണം ഉപയോഗിച്ച് 2019 ഒക്ടോബറിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. പണി പൂര്‍ത്തിയായി രണ്ടുമാസം കഴിഞ്ഞപ്പോള്‍ തന്നെ പലയിടത്തായി കോണ്‍ക്രീറ്റ് ഇളകി നടക്കാന്‍ പോലും കഴിയാത്ത വിധമായെന്നാണ് പരാതി. പൊടിപടലങ്ങള്‍ കാരണം രോഗികളും പിഞ്ചുകുട്ടികളും ഗര്‍ഭിണികളും അസ്വസ്ഥത പ്രകടിപ്പിച്ചുവെന്ന ആക്ഷേപങ്ങളും ഉയര്‍ന്നതോടെ വലിയ വിവാദത്തിനും ഇടയാക്കിയിരുന്നു.
         
Inspection | 10 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച ജെനറല്‍ ആശുപത്രി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് പരാതി; വിജിലന്‍സ് സാംപിള്‍ ശേഖരിച്ചു

തുടര്‍ന്ന് പൊളിഞ്ഞ ഭാഗത്ത് മണലില്‍ സിമന്റ് കലര്‍ത്തി കരാറുകാരന്‍ താല്‍കാലിക പരിഹാരം കണ്ടു. അനുവദിച്ച തുകയുടെ പകുതിപോലും വിനിയോഗിക്കാതെ നടന്ന തട്ടിപ്പാണെന്ന് പരക്കെ ആക്ഷേപവുമുയര്‍ന്നു. നിരവധി പരാതികള്‍ വിജിലന്‍സിന് മുന്നില്‍ എത്തിയിരുന്നു. ഇതിലാണ് ആദ്യം പ്രാഥമിക അന്വേഷണം നടത്തിയത്. തിങ്കളാഴ്ച രാവിലെ എന്‍ജിനിയര്‍മാരുടെ സംഘത്തിനൊപ്പമാണ് വിജിലന്‍സ് സംഘം സാംപിള്‍ ശേഖരിച്ചത്.

Keywords: Vigilance, General Hospital, Road, Malayalam News, Kerala News, Kasaragod News, Vigilance samples collected for irregularities in construction of General Hospital road.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia