Vigilance raid | പാര്‍കിംഗ് ഏരിയ കച്ചവടത്തിന്, അനുമതിയില്ലാതെ മുകളില്‍ ഒരു നില കൂടി പണിത് റൂമുകള്‍ വാടകയ്ക്ക്, റോഡ് കയ്യേറിയും കെട്ടിടങ്ങള്‍; കാസര്‍കോട്ടെ വിവിധ പഞ്ചായതുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് നിരവധി അനധികൃത നിര്‍മാണങ്ങള്‍; 'അനുമതി നല്‍കിയതിലും അപാകത'; ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് അധികൃതര്‍; വിശദമായ റിപോര്‍ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കും
Oct 12, 2023, 21:02 IST
കാസര്‍കോട്: (KasargodVartha) ജില്ലയിലെ വിവിധ പഞ്ചായതുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഉത്തരമേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലെ മേല്‍നോട്ടത്തില്‍ ചെങ്കള, മധൂര്‍, തൃക്കരിപ്പൂര്‍ പഞ്ചായതുകളിലാണ് വിജിലന്‍സ് ഡിവൈഎസ്പി വി കെ വിശ്വംഭരന് നായര്‍, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ കെ സുനുമോന്‍, പി സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
നിര്‍മാണങ്ങളുടെ അനുമതി നല്കുന്നതില് വിവിധ അപാകതകളും നിരവധി അനധികൃത നിര്‍മാണങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. അനധികൃത നിര്‍മാണങ്ങള്‍ പഞ്ചായതില്‍ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാത്തത് മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് വിവിധ പഞ്ചായതുകള്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്. ചെര്‍ക്കളയില്‍ പല ബഹുനില കെട്ടിടങ്ങളും പിഡബ്ല്യുഡി റോഡിന്റെ സ്ഥലങ്ങളിലേക്ക് കയറി കിടക്കുന്നതായും ബഹുനില കെട്ടിടങ്ങള്‍ക്ക് അത്യാവശ്യം വേണ്ട പാര്‍കിംഗ് ഏരിയ, റാമ്പ്, മഴവെളള സംഭരണി തുടങ്ങിയവയില്ലാതെ അനുമതി നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചില കെട്ടിടങ്ങള്‍ ഒക്യൂപന്‍സി വാങ്ങിയതിന് ശേഷം പാര്‍കിംഗ് ഏരിയ കച്ചവടത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തി. മറ്റു ചില കെട്ടിടങ്ങള്‍ അനുമതിയില്ലാതെ നിര്‍മിച്ച് കച്ചവടം ചെയ്യുകയാണ്. ചില കെട്ടിടങ്ങള്‍ ഒക്യൂപന്‍സി ലഭിച്ച് ഒന്ന്, രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് യാതൊരു അനുമതിയുമില്ലാതെ മുകളില്‍ ഒരു നില കൂടി പണിത് റൂമുകള്‍ വാടകക്ക് കൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം നിര്‍മാണങ്ങളില്‍ പഞ്ചായതുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വന്നുകൊണ്ടിരിക്കുന്നത്. ബന്ധപ്പെട്ട പഞ്ചായത് സെക്രടറിയുടെയും അസി. എന്‍ജിനിയറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലമാണ് ഈ രീതിയില്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പരിശോധനയുടെ വിശദമായ റിപോര്‍ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Keywords: Vigilance raid, Malayalam News, Cherkala, Kerala News, Kasaragod News, Vigilance Raid in Panchayat, Vigilance raids panchayats in Kasaragod.
< !- START disable copy paste --> 