city-gold-ad-for-blogger

Vigilance Raid | 'കൈക്കൂലി പിരിക്കാനും മാറ്റാനും ഏജന്റുമാർ; ഇതരസംസ്ഥാന വാഹങ്ങൾ കടന്നുപോകുന്നത് പരിശോധന കൂടാതെ'; മഞ്ചേശ്വരം ആർടിഒ ചെക്പോസ്റ്റില്‍ രാത്രിയിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; 5000 രൂപ പിടികൂടി

മഞ്ചേശ്വരം: (www.kasargodvartha.com) മഞ്ചേശ്വരം ആർടിഒ ചെക്പോസ്റ്റില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ വിജിലൻസ് സംഘം 5000 രൂപയും പിടികൂടി. കണക്കിൽ പെടാത്ത 2000 രൂപയും ഏജന്റിന്റെ കൈവശത്ത് നിന്ന് 3000 രൂപയുമാണ് പിടിച്ചെടുത്തത്. ചെക്പോസ്റ്റ് വഴി കടന്ന് പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും സർകാരിലേക്ക് അടക്കേണ്ട വിവിധ ഫീസുകളിൽ കുറവ് വരുത്തി രാത്രി സമയങ്ങളിൽ ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് ശനിയാഴ്ച രാത്രി വിജിലൻസ് സംഘം ചെക്പോസ്റ്റിൽ പരിശോധന നടത്തിയത്.

Vigilance Raid | 'കൈക്കൂലി പിരിക്കാനും മാറ്റാനും ഏജന്റുമാർ; ഇതരസംസ്ഥാന വാഹങ്ങൾ കടന്നുപോകുന്നത് പരിശോധന കൂടാതെ'; മഞ്ചേശ്വരം ആർടിഒ ചെക്പോസ്റ്റില്‍ രാത്രിയിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; 5000 രൂപ പിടികൂടി
'ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിൽ യാതൊരു പരിശോധനയും നടത്താതെ കടത്തിവിടുന്നതായും പരിശോധനയിൽ വ്യക്തമായി. ഡ്രൈവർമാരിൽ നിന്നും വാങ്ങുന്ന കൈക്കൂലി പണം ഇടക്കിടെ എജന്റുമാർ മുഖേന അവിടെ നിന്ന് മാറ്റുകയാണ് പതിവ് രീതി. ഇങ്ങനെ മാറ്റുന്ന ഒരേജന്റിൽ നിന്നാണ് 3000 രൂപ പിടിച്ചെടുത്തത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കൊണ്ട് വിജിലൻസ് ഡയറക്ടർക്ക് റിപോർട് നൽകും', വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
  
Vigilance Raid | 'കൈക്കൂലി പിരിക്കാനും മാറ്റാനും ഏജന്റുമാർ; ഇതരസംസ്ഥാന വാഹങ്ങൾ കടന്നുപോകുന്നത് പരിശോധന കൂടാതെ'; മഞ്ചേശ്വരം ആർടിഒ ചെക്പോസ്റ്റില്‍ രാത്രിയിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; 5000 രൂപ പിടികൂടി

പരിശോധനയ്ക്ക് വിജിലൻസ് ഡിവൈഎസ്പി കെവി.വേണുഗോപാൽ നേതൃത്വം നൽകി. എഎസ്ഐ വിടി സുഭാഷ് ചന്ദ്രൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പികെ രഞ്ജിത് കുമാർ, വി രാജീവൻ, ഡയറി ഡെവലപ്മെന്റ് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ സിജോൺ ജോൺസൺ എന്നിവരുമുണ്ടായിരുന്നു.

You Might Also Like:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia