city-gold-ad-for-blogger
Aster MIMS 10/10/2023

Vigilance Raid | കാസർകോട്ടെ വിവിധ ട്യൂഷൻ സെന്ററുകളിലും എൻട്രൻസ് കോചിംഗ് കേന്ദ്രങ്ങളിലും വിജിലൻസ് പരിശോധന

കാസർകോട്: (www.kasargodvartha.com) ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകൾ, പി എസ് സി, എൻട്രൻസ് കോചിംഗ് സെന്ററുകൾ തുടങ്ങിയിടങ്ങളിൽ സർകാർ എയിഡഡ് മേഖലയിലെ അധ്യാപകരും മറ്റിതര വകുപ്പുകളിലെ ജീവനക്കാരും ക്ലാസെടുക്കുന്നുണ്ടെന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കാസർകോട് വിജിലൻസ് ഡിവൈഎസ്പി വി കെ വിശ്വംഭരൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. നീലേശ്വരം, ചെറുവത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ട്യൂഷൻ, കോചിംഗ് സെന്ററുകളിലാണ് പരിശോധന നടത്തിയത്.

Vigilance Raid | കാസർകോട്ടെ വിവിധ ട്യൂഷൻ സെന്ററുകളിലും എൻട്രൻസ് കോചിംഗ് കേന്ദ്രങ്ങളിലും വിജിലൻസ് പരിശോധന

വിവിധ സെന്ററുകളിൽ സ്കൂൾ അധ്യാപകരും മറ്റ് ജീവനക്കാരും ഇടവേളകളിൽ ക്ലാസുകൾ എടുക്കുന്നതായി വ്യക്തമായിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയുടെ വിശദമായ റിപോർട് വിജിലൻസ് ഡയറക്ടർക്ക് നൽകും. വരും ദിവസങ്ങളിലും പരിശോധന തുടരും .

വിജിലൻസ് സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ വി എം മധുസൂദനൻ, പി വി സതീശൻ, അസി. സബ് ഇൻസ്പെക്ടർമാരായ വി ടി സുഭാഷ് ചന്ദ്രൻ, പ്രിയ നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി കെ രഞ്ജിത് കുമാർ, കെ ബി ബിജു കൃഷ്ണൻ എന്നിവരും പെരിയ സി പ്രമോദ് കുമാറും ഉണ്ടായിരുന്നു.
    
Vigilance Raid | കാസർകോട്ടെ വിവിധ ട്യൂഷൻ സെന്ററുകളിലും എൻട്രൻസ് കോചിംഗ് കേന്ദ്രങ്ങളിലും വിജിലൻസ് പരിശോധന

Keywords: News, Kasargod, Kerala, Vigilance Raid, Tuition Centers, Entrance Coaching Centers, Vigilance inspection at various Tuition Centers and Entrance Coaching Centers.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL