city-gold-ad-for-blogger

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കലോത്സവത്തെ വരവേല്‍ക്കാന്‍ വിദ്യാനഗരി ഒരുങ്ങുന്നു

കാസര്‍കോട്:(www.kasargodvartha.com 18.03.2022) കലയുടെ ആഘോഷ നാളുകളെ വരവേല്‍ക്കാന്‍ കാസര്‍കോട് ഗവ.കോളജ് ഒരുങ്ങി. മാര്‍ച് 23 മുതല്‍ 27 വരെയാണ് കലോത്സവം. അരങ്ങുണരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. കലോത്സവ നഗരി വര്‍ണാഭമാക്കുന്ന ഒരുക്കത്തിലാണ് സംഘാടകര്‍.
          
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കലോത്സവത്തെ വരവേല്‍ക്കാന്‍ വിദ്യാനഗരി ഒരുങ്ങുന്നു

കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനത്തിനായുള്ള വിക്ടറി സ്റ്റാന്‍ഡ് വര്‍ണാഭമാക്കി ജില്ലയിലെ കലാകാരന്‍മാര്‍ ഗവ.കോളജില്‍ ഒത്തു കൂടി.

ചിത്രകാരന്മാരായ വിനോദ് അമ്പലത്തറ, രാജേന്ദ്രന്‍ മീങ്ങോത്ത്, പ്രസാദ് കാനത്തുങ്കാല്‍, ശരത് കരിച്ചേരി എന്നിവരാണ് കലയുടെ അരങ്ങൊരുക്കിയത്.

കാസര്‍കോട് ഗവ.കോളജ് ഇതാദ്യമായി പൂര്‍ണമായും സര്‍വകലാശാല കലോത്സവത്തിന് വേദിയാകുമ്പോള്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒന്നടങ്കം ആവേശത്തോടെയാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Art-Fest, Govt.college, Kannur University, Students, College, Vidya Nagar, Kannur University Arts Festival, Vidyanagar is getting ready to welcome Kannur University Arts Festival.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia