BRP Bhaskar | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു
യുഎന്‍ഐയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
മലയാളത്തിലും ഇന്‍ഗ്ലീഷിലുമായി വിവിധ പത്രങ്ങളില്‍ എഴുതി.
കേരള സാഹിത്യ അകാഡമി പുരസ്‌കാരം നേടിയിട്ടുണ്ട്.
തിരുവനന്തപുരം: (KasargodVartha) മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ എന്നാണ് മുഴുവന്‍ പേര്. ഏഴ് പതിറ്റാണ്ടിലേറെ കാലം പത്രപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയ, രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.
ഇന്‍ഡ്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായിരുന്നു. ചെന്നൈയില്‍ ദ ഹിന്ദുവിന്റെ സഹപത്രാധിപര്‍, ന്യൂഡെല്‍ഹിയില്‍ ദ സ്റ്റേറ്റ്മാനില്‍ ഉപപത്രാധിപര്‍, പാട്രിയറ്റിന്റെ സഹപത്രാധിപര്‍, ബെഗ്‌ളൂറില്‍ ഡെക്കാന്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് പത്രാധിപര്‍, ഹൈദരാബാദില്‍ ആന്ധ്ര പ്രദേശ് ടൈംസിന്റെ ഡയറക്ടര്‍ ആന്‍ഡ് കണ്‍സല്‍റ്റന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മലയാളത്തിലും ഇന്‍ഗ്ലീഷിലുമായി വിവിധ പത്രങ്ങളില്‍ എഴുതി. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം ശക്തമായ സാമൂഹിക ഇടപെടലുകള്‍ നടത്തി. യുഎന്‍ഐയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1932 മാര്‍ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് ജനിച്ചത്. പിതാവ് എകെ ഭാസ്‌കര്‍ ഈഴവ നേതാവും സാമൂഹിക പരിവര്‍ത്തനവാദിയും ആയിരുന്നു. മാതാവ്: മീനാക്ഷി ഭാസ്‌കര്‍. നവഭാരതം പത്രത്തിന്റെ ഉടമയായിരുന്നു അച്ഛന്‍. അതിനാല്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ പത്രവും പത്രപ്രവര്‍ത്തനവും അറിഞ്ഞാണ് വളര്‍ന്നത്.
1951 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി എസ് സിയും 1959 ല്‍ ഫിലിപീന്‍സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ ബിരുദവും നേടി. 1952 ല്‍ 19-ാം വയസില്‍ ചെന്നൈയില്‍ ദ ഹിന്ദുവില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തനം തുടങ്ങി. 1958 വരെ ഹിന്ദുവില്‍. പിന്നീട് ന്യൂഡല്‍ഹിയില്‍ ദ സ്റ്റേറ്റ്മാനില്‍(19591963). തുടര്‍ന്ന് പേട്രിയറ്റ് ( 1963 1965), ഡെക്കാന്‍ ഹെറാള്‍ഡ് (1984 91 ) ആന്ധ്രാപ്രദേശ് ടൈംസ് ( 1996 1997) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1966 മുതല്‍ 1984 വരെ യുഎന്‍ഐയില്‍ ന്യൂസ് എഡിറ്ററായിരുന്നു. 1994 മുതല്‍ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ഉപദേശകനായിരുന്നു. ഇക്കാലത്ത് 'പത്രവിശേഷം' എന്ന മാധ്യമ വിര്‍മശന പരിപാടി സക്കറിയയുമായി ചേര്‍ന്ന് അവതരിപ്പിച്ചു.
മാധ്യമം ദിനപത്രത്തിന്റെയും ശാര്‍ജയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ടുഡെ പത്രത്തിന്റെയും കോളമിസ്റ്റായിരുന്നു ബിആപി ഭാസ്‌കര്‍. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനികേസരി മാധ്യമപുരസ്‌കാരമടക്കം (2014) വിവിധ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
ഭാര്യ: പരേതയായ രമ ബി ഭാസ്‌കര്‍. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ അധ്യാപികയായിരുന്ന മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജിയുടെ വിയോഗവും ബിആര്‍പിയെ ഉലച്ചിരുന്നു. മരുമകന്‍: ഡോ കെ എസ് ബാലാജി. ചരിത്രം നഷ്ടപ്പെട്ടവര്‍, 'ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍' എന്നിവയാണ് പുസ്തകങ്ങള്‍.
ബംഗ്ല്‌ദേശ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മുജീബുര്‍ റഹ് മാനുമായുള്ള അഭിമുഖം, അടിയന്തരാവസ്ഥക്കാലത്ത് ശ്രീനഗറില്‍ നിന്നുള്ള റിപോര്‍ടുകള്‍ തുടങ്ങിയവ ബിആര്‍പിയുടെ കരിയറില്‍ നിര്‍ണായകമായ സംഭവങ്ങളാണ്. 'ചരിത്രം നഷ്ടപ്പെട്ടവര്‍', 'ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍' എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ന്യൂസ് റൂം-ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍ക്ക് കേരള സാഹിത്യ അകാഡമി പുരസ്‌കാരം നേടിയിട്ടുണ്ട്.